fbpx
Kerala

കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ശ്രമം; രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാർ നടത്തി വരുന്ന കൊറോണ പ്രതിരോധം പ്രതിപക്ഷം തുടര്‍ച്ചയായി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനം ജീവിതം വഴിമുട്ടിയാലും പ്രതിസന്ധിയിലായാലും സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കണമെന്ന മാനസികനിലയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷനേതാവും ഏകോദര സഹോദരങ്ങളെ പോലെയാണെന്നൂം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചു വന്ന ആരോപണം ഒന്നും തന്നെ ക്ലച്ച് പിടിക്കാത്തതിന്റെയൊക്കെ ജാള്യമാണ് അവർക്കെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close