fbpx
Kerala

കളിമൺ ഖനനത്തിന് അനുമതി നൽകാനുള്ള യാതൊരു തീരുമാനവും കെെകൊണ്ടിട്ടില്ല; പിന്നെങ്ങനെയാണ് അഴിമതി ആരോപിക്കാൻ കഴിയുന്നത്?

കാളപെറ്റെന്ന് കേൾക്കുമ്പോൾ പ്രതിപക്ഷം കയറെടുക്കുകയല്ല, പാലുകറക്കാൻ ഓടുന്നതാണ് കാണാൻ ആകുന്നത്; മുഖ്യമന്ത്രി

കളിമൺ ഖനനത്തിലെ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കളിമൺ ഖനനത്തിന് അനുമതി നൽകാനുള്ള അതൊരു തീരുമാനവും കെെകൊണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ് അഴിമതി ആരോപിക്കാൻ കഴിയുന്നത്. കാളപെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത് പഴം ചൊല്ലിലുള്ളൊരു കാര്യമാണ്.

ഇവിടെ നമ്മുടെ പ്രതിപക്ഷം കയറെടുക്കുകയല്ല. പാല് കറക്കാൻ തന്നെ ഓടുന്നതാണ് കാണാൻ ആകുന്നത്. ഇതുവരെ ഉന്നയിച്ച ഒരാരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. 5 ആം വർഷവും എന്തെങ്കിലും പറഞ്ഞു പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആ ജാള്യം മറച്ചുവയ്ക്കാനാണ്.

സർക്കാരിന്റെ പ്രവർത്തനങ്ങളെ എങ്ങനെ എങ്കിലും തകർക്കാൻ കഴിയുമോ എന്ന് നോക്കാണതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം പത്രസമ്മേളനം വിളിച്ച് യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പ്രതിപക്ഷം പറയുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close