fbpx
National

ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ 50 ലക്ഷത്തിന്റെ ആഢംബര ബൈക്കിൽ; രൂക്ഷ വിമർശവുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി: ആഢംബര ബൈക്കില്‍ ഹെല്‍മറ്റോ മാസ്‌ക്കോ വയ്ക്കാതെ നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ഫോട്ടോ എടുത്ത സുപ്രീം കോടതി ജസ്റ്റിസ് ബോബ്‌ഡെയ്ക്കെതിരെ രൂക്ഷ വിമർശവുമായി. സുപ്രീം കോടതിയിലെ തന്നെ മുതിര്‍ന്ന അഭിഭാഷകനും പൊളിറ്റിഷ്യനുമായ പ്രശാന്ത് ഭൂഷണ്‍.

പ്രശാന്ത് ഭൂഷണിന്റെ പറഞ്ഞത് ഇങ്ങനെ “50 ലക്ഷം വിലയുള്ള ബി.ജെ.പി നേതാവിന്റെ മകന്റെ ആഢംബര ബൈക്കിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്, അതും ഹെല്‍മറ്റോ മാസ്‌കോ ഇല്ലാതെയാണ്. പൗരന്മാര്‍ക്ക് നീതി നിഷേധിച്ച് കോടതി അടച്ചിട്ടാണ് അദ്ദേഹമിത് ചെയ്യുന്നതെന്നായിരുന്നു ഭൂഷന്റെ വിമർശനം”

ഹാര്‍ലി ഡേവ്ഡ്സണിന്റെ അത്യാഢംബര ലിമിറ്റഡെഡിഷന്‍ ബൈക്കില്‍ ബോബ്‌ഡെ ഇരിക്കുന്ന ചിത്രം ഇന്ന് രാവിലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ ചിത്രം നാഗ്പൂരില്‍ വെച്ചെടുത്തതാണാണ് എന്നാണ് സൂചനകൾ

മാസ്‌കും ഹെല്‍മറ്റും സാമൂഹ്യ അകലവും അടക്കമുള്ള
നിയമങ്ങള്‍ പാവപ്പെട്ടവര്‍ക്ക് മാത്രമാണോ ബാധകമെന്ന് ട്വീറ്ററിൽ നിരവധി ആളുകൾ ചിത്രം ചൂണ്ടിക്കാട്ടി ചോദിച്ചിട്ടുണ്ട്.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close