fbpx
Kerala

പൊന്നാനി താലൂക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്­ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

പൊന്നാനി: എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളിലായി അഞ്ച് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പൊന്നാനി താലൂക്കിന് കീഴിലെ നഗരസഭയിലും പഞ്ചായത്തുകളിലും ടെസ്റ്റ്കളുടെ എണ്ണം വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് അയച്ചു.

എടപ്പാളിലെ പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമാണ് കഴിഞ്ഞ ദിസവം രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്കെല്ലാം തന്നെ സമ്പര്‍ക്കത്തിലൂടെയാ­ണ് വൈറസ് ബാധയുണ്ടായിട്ടുള്ളതു­ം ഉറവിടം കണ്ടെത്താനാകാത്തതും ജനങ്ങളില്‍ കൂടുതല്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.­ ടെസ്റ്റ് റിസല്‍റ്റുകള്‍ യഥാസമയം പുറത്ത് വിടാത്തതാണ് കാരണമെന്ന് വ്യാപകമായ പരാതിയുണ്ട്. ഭിക്ഷാടകന് കോവിഡ് ബാധിച്ച് ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ വന്ന അവസരത്തില്‍ വ്യാപക പരിശോധനയും പെട്ടെന്ന് റിസല്‍റ്റും വരുത്താനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍­ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഭീതി ഒഴിവാക്കാമായിരുന്നുവ­െന്നും എം.പി. മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില­്‍ പരിശോധിക്കണം .സമൂഹവ്യാപനത്തിന് സാധ്യതയുള്ളതാനാല്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും ടെസ്റ്റ് റിസല്‍റ്റുകള്‍ വൈകിപ്പിക്കാതെ പെട്ടെന്ന്തന്നെ പുറത്ത് വിട്ട് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ് എം.പി. ഇന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ.ടി.ജലീല്‍, ജില്ലാ കളക്ടര്‍, ഡി.എം.ഒ.എന്നിവരുമായു­ം എംപി ഫോണില്‍ ചര്‍ച്ച നടത്തി. ലോക്കഡോണ്‍ ഇളവ് വന്നതിനു ശേഷം ജനങ്ങള്‍ കോവിഡ് 19 ന്റെ ഭീകരമായ വളര്‍ച്ച കണക്കിലെടുത്തു കൊണ്ട് കൂടുതല്‍ ശ്രദ്ധഉണ്ടാവണമെന്നും­ കൊറന്റൈന്‍ കേന്ദ്രങ്ങളുടെ അഭാവം ഗവണ്മെന്റ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു പരിഹാരനടപടികളെടുക്കണ­മെന്നും എംപി ആവശ്യപ്പെട്ടു

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close