
തിരുവനന്തപുരം: ചിലോര്‍ക്ക് ശരിയാവും എനിക്ക് ശരിയായില്ല… ശരിയായില്ലേലും എനിക്കൊന്നുമില്ല എന്ന പൂവ് നിർമാണ വീഡിയോയിലുടെ പ്രശസ്തനായ മുഹമ്മദ് ഫായിസിനെയ അഭിനന്ദിച്ച് മുഖ്യമന്ത്രിയും, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും. ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ചത്.
മിൽമ ഫായിസിന് സമ്മാനിച്ച 10000 രൂപയും. തന്റെ കുഞ്ഞു സംഭാവനയായ 313 രൂപ കൂടി ചേർത്ത് 10313 രൂപ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി മലപ്പുറം ജില്ലാ കലക്ടർക്ക് ഫാശിസ് കൈമാറിയിരുന്നു. ഈ ചിത്രം പോസ്റ്റ് ചെയ്തതാണ് ജി സുധാകരൻ ഫായിസ്സിന് അഭിവാദ്യങ്ങൾ അർപ്പിച്ചത്.
പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന ഫായിസിന്റെ നിഷ്കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ആകെ ഊര്‍ജ്ജമായെന്ന് പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു .
👉ഫായിസിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍👇👌മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഫയാസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ <3 <3
Dikirim oleh പോരാളി ഷാജി pada Kamis, 30 Juli 2020
ജി സുധാകരൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്
ചിലോര്‍ക്ക് എല്ലാം ശരിയാവും
ശരിയായില്ലേലും എനിക്കൊന്നുമില്ല എന്ന അക്ഷോഭ്യതയിലൂടെ, നിഷ്കളങ്കതയിലൂടെ മലയാളി മനസ്സിലേയ്ക്ക് നടന്നു കയറിയ കൊച്ചു മിടുക്കൻ ഫായിസ് ഇന്ന് നമ്മെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുന്നു.
ഫായിസിൻ്റെ നിഷ്കളങ്കതയ്ക്ക് സമ്മാനമായി മിൽമ സമ്മാനിച്ച പതിനായിരം രൂപ, തൻ്റെ കുഞ്ഞു സംഭാവനയായ 313 രൂപ കൂടി ചേർത്ത് 10313 രൂപ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി മലപ്പുറം ജില്ലാ കലക്ടർക്ക് കൈമാറി.
Child is the father of Man എന്ന് കോറിയിട്ട മഹാകവി വില്യം വേഡ്സ് വർത്ത് ഫായിസ്സിനെ കൂടി കണ്ടുകാണും തൻ്റെ കാവ്യ ദീർഘദർശിത്വത്തിൽ.
അവനവൻ എന്ന ചെറു വട്ടത്തിൽ നിന്നും അപരൻ്റെ നന്മ കൂടി കണ്ടു കൊണ്ടുള്ള കുഞ്ഞു ഫായിസ്സുമാരെക്കൊണ്ട് നിറയട്ടെ ഈ ലോകം. ഇത്തരം പ്രവൃത്തികൾ മാതൃകയാവട്ടെ ഏവർക്കും.
പ്രിയ ഫായിസ്സിന് അഭിവാദ്യങ്ങൾ.
ചിലോര്‍ക്ക് എല്ലാം ശരിയാവുംശരിയായില്ലേലും എനിക്കൊന്നുമില്ല എന്ന അക്ഷോഭ്യതയിലൂടെ, നിഷ്കളങ്കതയിലൂടെ മലയാളി മനസ്സിലേയ്ക്ക്…
Dikirim oleh G Sudhakaran pada Kamis, 30 Juli 2020