fbpx
A2ZKerala

അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചു ; വിഷയത്തിൽ മണിക്കൂറുകൾക്കുള്ളിൽ നടപടി ; മുഖ്യമന്ത്രിയുടെ ഇടപെടലിൽ സന്തോഷം അറിയിച്ച്: കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: അടിയന്തര പ്രാധാന്യമുള്ള മൽസ്യ തൊഴിലാളികളുടെ കാര്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുകയും മണിക്കൂറുകൾക്കുള്ളിൽ വിഷയത്തിൽ നടപടിയാകുയും ചെയ്ത കാര്യം വിശദീകരിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ വി തോമസ്‌.

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും പൂർണപരാജയമെന്ന് കോൺഗ്രസ് നേതാക്കൾ ദിനംപ്രതി ആരോപിക്കുമ്പോഴാണ്. കോൺഗ്രസ് നേതാവ് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

കോറോണയും കടൽകയറ്റവും മൂലം ദുരിതത്തിലായ തീരദേശ മേഖലയിലെ പ്രശ്ന പരിഹാരത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇ-മെയിൽ മുഖാന്തിരം അറിയിച്ചു.

മാർച്ച് 22 ന് പ്രഖ്യാപിച്ച ലോക് ഡൗണും കടൽക്കയറ്റവും മൂലം ദുരിതത്തിലായ കൊച്ചിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും ചെല്ലാനം കുമ്പളങ്ങി വൈപ്പിൻ തീര പ്രദേശങ്ങളിലേയും സാധാരണക്കാരുടെയും.

മൽസ്യത്തൊഴിലാളികളുടെയും അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രിയോട് സംസാരിക്കുകയും വിഷയം സംബന്ധിച്ച് അയച്ച ഇ-മെയിലിനുമാണ് മണിക്കൂറുകൾക്കുള്ളിൽ നടപടിയായത്.

കുമ്പളങ്ങി-കല്ലഞ്ചേരി കായലിൽ ചില കമ്പനികൾ വിഷജലം ഒഴുക്കിയതിനെതിരെ നല്കിയ പരാതി ഫിഷറീസ് ഡയറക്ടറിനും കൊവിഡു വ്യാപന നിയന്ത്രണങ്ങൾ മൂലം ആലപ്പുഴ കൊച്ചി മേഖലകളിലെ സമുദ്രോത്പ്പന്ന കയറ്റുമതി വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് നടപടിയെടുക്കാൻ ആലപ്പുഴ-എറണാകുളം ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നല്കിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.

കോറോണയും കടൽകയറ്റവും മൂലം ദുരിതത്തിലായ തീരദേശ മേഖലയിലെ പ്രശ്ന പരിഹാരത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി…

Dikirim oleh KV Thomas pada Kamis, 30 Juli 2020

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close