മഴ ശക്തമാകും; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുപ്പ് സംസ്ഥാനം നടത്തിയിട്ടുണ്ട്; ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മഴകനക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാന സർക്കാർ തയ്യാറെടുപ്പുനടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും താമസക്കാരെ മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Also read അയോധ്യ രാമക്ഷേത്ര നിർമാണം; ആശംസയുമായി പ്രിയങ്കാ ഗാന്ധി; കോൺഗ്രസ് സംസ്ഥാന നേത്യത്വം വെട്ടിൽ
താഴ്ന്ന പ്രദേശങ്ങളില വെള്ളം കയറുമ്പോള്‍ തന്നെ ജനങ്ങളെ സുരക്ഷിതമായി മാറ്റിപാര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഏത് സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്….
Dikirim oleh Pinarayi Vijayan pada Senin, 03 Agustus 2020