ലീഗിന് പ്രിയം ആമാശയത്തോടാണെന്ന് വീണ്ടും തെളിഞ്ഞു; ലീഗിനേയും കോൺഗ്രസിനേയും പരിഹസിച്ച് ജലീലിന്റെ ലേഖനം

തിരുവനന്തപുരം: കോൺഗ്രസിന്റെ സംഘപരിവാർ അനുകൂല നിലപാട് രാമക്ഷേത്ര വിഷയത്തിൽ വീണ്ടും ചർച്ചയായതോടെ കോൺഗ്രസിനെ പരോക്ഷമായും. മുസ്ലിം ലീഗിനേ രൂക്ഷമായും വിമർശിച്ച് കെടി ജലീന്റെ ലേഖനം. ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോൺഗ്രസ് ലീഗ് നിലപാടുകൾ അദ്ദേഹം തുറന്നു കാട്ടുന്നത്.

കോൺഗ്രസ്‌ ബിജെപിയേക്കാൾ വലിയ ബിജെപിയാകാനുള്ള ശ്രമത്തിലാണോ എന്നും. ആർഎസ്എസ് സ്വഭാവത്തോടെ കോൺഗ്രസ്‌ നാളെ വേഷംമാറ്റി വെള്ള ഷർട്ടും കാക്കിട്രൗസറും കറുത്ത തൊപ്പിയും ധരിപ്പിച്ച് അവതരിപ്പിക്കുകയില്ലെന്ന് ആര് കണ്ടെന്നും ജലീൽ ലേഖനത്തിൽ ചോദിക്കുന്നു.

കടലുണ്ടിപ്പുഴയിലൂടെ ഒരുപാട് വെള്ളം ലീഗിന്റെ ഉന്നതാധികാര സമിതി ചേർന്നാലുമില്ലെങ്കിലും ഒഴുകിപ്പോകുമെന്നും അദ്ദേഹം പറയുന്നു. യുക്തമായ തീരുമാനമെടുക്കാൻ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയെന്ന പതിവ് പ്രസ്താവനയല്ലാതെ ആരുമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജലീൽ ലേഖനത്തിൽ പറയുന്നു.

എന്നാൽ അത് പോലും തെറ്റിച്ച് രണ്ടുവരിംഒരു തുണ്ടുകടലാസിൽ എഴുതി ലീഗ് അവരുടെ വലിയ പ്രതിഷേധം കോൺഗ്രസ്സിനെ അറിയിച്ചതായും ജലീൽ ലേഖനത്തിൽ പറയുന്നു. ആശയത്തേക്കാൾ ലീഗിന് ഇന്നും പ്രിയം ആമാശയത്തോടാണെന്ന് ഇതോടെ ഒരിക്കൽകൂടി തെളിഞ്ഞതായും. പാവം പിടിക്കോഴികൾക്ക് വംശനാശം സംഭവിച്ചാൽ ലീഗ് യോഗങ്ങളുടെ ഗതി എന്താകുമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ലക്ഷക്കണക്കിനു വരുന്ന മറ്റ്‌ മതസ്ഥരും, കോടിക്കണക്കിനു വരുന്ന ഹൈന്ദവ സഹോദരങ്ങളും ബാബ്‌റി മസ്ജിദ് തകർത്തത് രാജ്യത്തെ മതേതരത്വത്തിനേറ്റ തീരാകളങ്കമാണെന്ന് ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നതായും ജലീൽ ലേഖനത്തിൽ പറയുന്നു.

പ്രിയങ്ക ചൊരിഞ്ഞ ആശംസ മതേതര വിശ്വാസികളിലുണ്ടാക്കിയിട്ടുള്ള ഞെട്ടൽ ചെറുതല്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളുടെ വിഷയത്തിലെ നിലപാടുകൾ എല്ലാം തുറന്നു കാട്ടിയാണ് അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നത്.

ലേഖനത്തിന്റെ പൂർണരൂപം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button