fbpx

ഇടുക്കിയുടെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു; വാക്ക് പാലിച്ച് എൽഡിഎഫ് സർക്കാർ; ഇടുക്കി മെഡിക്കൽ കോളേജ് 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചെറുതോണി: ഇടുക്കി ജനതയുടെ ചിരകാല സ്വപ്നം എൽഡിഎഫ് സർക്കാരിന് കീഴിൽ പൂവണിയുന്നു. പിണറായി വിജയൻ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ജില്ലയിലെ ജനങ്ങൾക്ക് നൽകിയ വാക്കാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി മെഡിക്കൽ കോളേജ് പൂർത്തിയാക്കുമെന്നത്.

വ്യാഴാഴ്ച 12.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ കോളേജ് ജില്ലയ്ക്ക് സമർപ്പിയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജ ടീച്ചർ പരിപാടിയുടെ അധ്യക്ഷത വഹിക്കും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ ഇടുക്കി മെഡിക്കൽ കോളേജിൽ മന്ത്രി എംഎം മണിയും മറ്റ് ജനപ്രതിനിധികളും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് തത്സമയം പങ്കെടുക്കും.

400 ന് മുകളിൽ ബെഡ്ഡുകളാണ് ആശുപത്രിയിൽ ഉള്ളത്. 100 ൽ അതികം ഡോക്ടർമാരുടെ സൗകര്യം ആശുപത്രിയിൽ ലഭിക്കും. 150 പേരെ പുതിയ ബ്ലോക്കിൽ കിടത്തി ചികിത്സക്കാനാകും. 110 കോടിക്കാണ് ഒന്നാംഘട്ട നിർമാണം നിലവിൽ പൂർത്തിയാക്കിയത്.

ആശുപത്രി സമുച്ചയം ഏകദേശം 2 ലക്ഷത്തോളം ചതുരശ്രയടി വിസ്താരത്തിലാണ് നിർമിച്ചിരിക്കുന്നത്. മന്ത്രി കെ.കെ. ശൈലജ ടീച്ചർ മൂന്ന് വർഷം മുമ്പാണ് കെട്ടിടത്തിന് ശിലയിട്ടത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button