
ന്യൂഡൽഹി: കേരളം ഇന്ത്യയിലെ സാക്ഷരത നിരക്കിൽ വീണ്ടും ഒന്നാമതെന്ന് റിപ്പോർട്ട്. 7 വയനിന് മുകളിലുള്ളവരിൽ കൂടുതൽ സാക്ഷരത കേരളത്തിലാണ്. 96.2 ശതമാനമാണ് എൻഎസ്‌ഒ റിപ്പോർട്ടുപ്രകാരം കേരളത്തിന്റെ സാക്ഷരതാനിരക്ക്.
ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ സാക്ഷരതാ 80 ശതമാനത്തിന് മുകളിൽ നിരക്കിലുള്ള ഏകസംസ്ഥാനവും കേരളമാണ്. 77.7 ശതമാനമാണ് ഇന്ത്യയിലെ സാക്ഷരത നിരക്ക്. പുരുഷന്മാരിൽ 84.7 %, സ്ത്രീകളിൽ 70.3 % ആളുകൾക്കും ഒരുഭാഷ വായിക്കാനും എഴുതാനുമറിയാം.
കേരളത്തിൽ 97.4 % പുരുഷന്മാരും 95.2 % സ്ത്രീകളും വിദ്യാഭ്യാസമുള്ള സാക്ഷരരർ ആണ്. അതേസമയം ഇതിൽ ഏറ്റവും കൂടുതൽ അന്തരം രാജസ്ഥാനില്‍ ഇത് 23.2 ശതമാനമാണ്.
സാക്ഷരതാനിരക്കില്‍ ദില്ലി (88.7) ഉത്തരാഖണ്ഡ്(87.6) ആന്ധ്രപ്രദേശാണ് (66.4 %). അവസാന 5 സംസ്ഥാനങ്ങളിൽ യുപി(73), തെലങ്കാന(72.8), ബിഹാർ(70.9), രാജസ്ഥാൻ(69.7).
ദേശീയ തലത്തിൽ നടന്ന സാമ്പിൾ സർവേയുടെ ജൂലെെ 2017 മുതൽ ജൂൺ 2018 വരെയുള്ള വിവരങ്ങൾ വച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.