fbpx

പ്രതിപക്ഷം കാട്ടുന്നത് വലിയ കുറ്റകൃത്യം; പേര് മാറ്റി ടെസ്റ്റ് ചെയ്യൽ, എന്നിട്ട് അത് ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നു ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; അഭിജിത്തിനെതിരെ രൂക്ഷവിമർശനവുമായി ശെെലജ ടീച്ചർ

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്ക് മഹാമാരിയുടെ മുന്നിൽ സ്ഥാനമില്ലെന്ന് കെ.കെ ശൈലജ ടീച്ചർ.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ അടക്കം ആൾക്കൂട്ടങ്ങൾ അടങ്ങുന്ന സമരങ്ങൾ ദുർബലപ്പെടുത്തും.

പ്രതിപക്ഷം സമരങ്ങളിൽ കൂടി ചെയ്യുന്നത് വലിയ രീതിയിലുള്ള കുറ്റകൃത്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ.എസ്.യുവിന്റെ പ്രസിഡന്റ് കെ.എം അബിജിത്തിന്റെ ഭഭാഗത്ത് നിന്നുണ്ടായ നടപടികൾ ഏറെ അപകടകരമെന്നും ശെെലജ ടീച്ചർ വിമർശിച്ചു.

കൊവിഡ് കേസുകൾ പ്രതിപക്ഷ സമരങ്ങൾ വന്നപ്പോൾ വലിയ തോതിൽ കൂടിയതായും.ഇത് രോഗ വ്യാപനത്തിനും ചോവിഡ് മരണങ്ങൾക്കും കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്.യുവിന്റെ ഒരു പ്രവർത്തകൻ പേര് മാറ്റിയാണ് കോവിഡ ടെസ്റ്റ് ചെയ്യാൻ കൊടുത്തെന്നത് അപകടകരമായ കാര്യമാണത്. എന്തിനാണ് പേരുമാറ്റി കൊടുക്കുന്നതെന്നും ശെെലജ ടീച്ചർ ചോദിച്ചു.

കോവിഡ് പോസ്റ്റീവാണെന്നറിഞ്ഞാൽ ഒളിച്ച് വയ്ക്കാനാണോ അങ്ങനെ ഒളിച്ച് വച്ചാൽ എന്താകും കേരളത്തിന്റെ അവസ്ഥെന്നും ടീച്ചർ വ്യക്തമാക്കുന്നു. വമ്പിച്ച രീതിയിലുള്ള രോഗ വ്യാപനത്തിനും പ്രായമുള്ള ആളുകളുടെ കൂട്ടതോടെയുള്ള മരണത്തിനും അത് കാരണാളാകില്ലേയെന്നും ടീച്ചർ ചോദിച്ചു. ഇതൊരു മഹാമാരിയാണ് ഇത് വന്ന ആളുകൾ ചികിത്സിക്കുക രോഗം ഭേദമാക്കുക ആർക്കെങ്കിലും വന്നാൽ മറ്റ് ആളുകൾക്ക് അത് കൊടുക്കാതിരിക്കാൻ പരാമാവതി പരിശ്രമിക്കുക അതല്ലേ ചെയ്യേണ്ട മാനുഷിക ധർമമെന്നും ടീച്ചർ പറഞ്ഞു.

അതിന് പകരം പേര് മാറ്റിയിട്ട് ടെസ്റ്റ് ചെയ്തിരിക്കുന്നു എന്നിട്ട് അത് ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നു ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരിൽ നിന്ന്. ഇതൊന്നും ആവർത്തിക്ക പെടരുതെന്നും ശെെലജ ടീച്ചർ വ്യക്താക്കി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button