fbpx

ഹിന്ദു ക്ഷേത്രങ്ങൾക്ക്, മുസ്ലീം ക്രിസ്ത്യൻ ദേവാലയങ്ങളേക്കാൾ ഉയർന്ന വൈദുതി ചാർജ്ജ് ഈടാക്കുന്നു എന്ന സംഘപരിവാർ വ്യാജ പ്രചാരണങ്ങൾക്കെതിരെ; എംഎം മണി, സത്യാവസ്ഥ ഇങ്ങനെ

തിരുവനന്തപുരം: ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നും മുസ്ലീം ക്രിസ്ത്യൻ ദേവാലയങ്ങളേക്കാൾ ഉയർന്ന രീതിയിൽ വൈദുതി ബിൽ കെഎസ്ഇബി ഈടാക്കുന്നു എന്ന വ്യാജ പ്രചാരണങ്ങൾ ക്കെതിരെ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഫേസ്ബുക്ക് കുറിപ്പിലുടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഏതാനും ആഴ്ചകളായി പ്രമുഖ സംഘ്പരിവാർ അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നുമാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടക്കുന്നത്. ഇത് വ്യാപകമായി വാട്സാപ്പിൽ അടക്കം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഇത്തരം പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും. എല്ലാ ആരാധനാലയങ്ങൾക്കും 500 യൂണിറ്റിന് താഴെ യൂണിറ്റിന് 5 രുപ 70 പൈസയും. അതിന് മുകളിൽ 6 രൂപ 50 പൈസയുമാണ് നിരക്ക്. ഫിക്സഡ് ചാർജ്ജ് പ്രതിമാസം 65 രൂപ. ഇതാണ് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്ക്. അതിന് അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

#വ്യാജ_പ്രചരണങ്ങൾ
#തള്ളിക്കളയുക
നിരന്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത് ചില രാഷ്ട്രീയ കുബുദ്ധികളുടെ രീതിയായി മാറിയിരിക്കുന്നു. കുറച്ച് നാളുകളായി, ഹിന്ദു ക്ഷേത്രങ്ങൾക്ക് ക്രിസ്ത്യൻ മുസ്ലീം ദേവാലയങ്ങളേക്കാൾ ഉയർന്ന വൈദുതി ചാർജ്ജ് ഈടാക്കുന്നു
എന്ന് ചിലർ പ്രചരിപ്പിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവൺമെൻ്റിനെതിരേ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. ഒരടിസ്ഥാനവുമില്ലാത്ത ശുദ്ധ അസംബന്ധം.
എന്താണ് വാസ്തവം?
എല്ലാ ആരാധനാലയങ്ങൾക്കും 500 യൂണിറ്റിന് താഴെ യൂണിറ്റിന്
5 രുപ 70 പൈസയും അതിന് മുകളിൽ 6 രൂപ 50 പൈസയുമാണ് നിരക്ക്. ഫിക്സഡ് ചാർജ്ജ് പ്രതിമാസം 65 രൂപ. ഇതാണ് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്ക്. അതിന് അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ല.

മുഖ്യമന്ത്രിക്കും
ഗവൺമെൻ്റിനും ഇടതുപക്ഷത്തിനും എതിരെ യു.ഡി.എഫും ബിജെപിയും ചില മാധ്യമങ്ങളും നടത്തുന്ന അസത്യ പ്രചരണങ്ങൾ പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുക തന്നെ ചെയ്യും

#വ്യാജ_പ്രചരണങ്ങൾ#തള്ളിക്കളയുകനിരന്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത് ചില രാഷ്ട്രീയ കുബുദ്ധികളുടെ രീതിയായി…

Posted by MM Mani on Thursday, 24 September 2020

Content Summary: MM mani Facebook post,

 

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button