fbpx

ഞാനങ്ങനെ പറഞ്ഞിട്ടില്ല; കൗമുദി ഫ്ലാഷിന്റെ വ്യാജ വാർത്തക്കെതിരെ പ്രതികരണവുമായി എ വിജയരാഘവന്‍

തിരുവനന്തപുരം: സായാഹ്ന ദിനപത്രം കേരള കൗമുദി ഫ്ലാഷിന്റെ വ്യാജ വാർത്തക്കെതിരെ എൽഡിഎഫ് കൺവീനർ അ വിജയരാഘവൻ. ബാർക്കോഴ കേസിൽ കേരളത്തിൽ എൽഡിഎഫ് നടത്തിയ സമരങ്ങളെ നിരാകരിച്ചുകൊണ്ട് താന്‍  സംസാരിച്ചെന്നുള്ള കൗമുദി വാർത്ത വ്യാജമാണെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.

എൽഡിഎഫ് കേരളം ഫേസ്ബുക്ക് പേജിലുടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചത്. കൗമുദി ഫ്ലാഷിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയ പശ്ചാത്തലത്തിലാണ് എൽഡിഎഫ് കൺവീനർ പ്രതികരിച്ചത്.

ഒരു സായാഹ്ന ദിനപത്രത്തിൽ ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയ സമരങ്ങളെ നിരാകരിച്ചുകൊണ്ട് എൽഡിഎഫ് കൺവീനർ സംസാരിച്ചു എന്നുള്ള നിലയിൽ വന്ന വാർത്ത വ്യാജമാണ്.

Posted by LDF Keralam on Friday, 25 September 2020

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button