വിദ്യാർത്ഥികൾക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു; കിറ്റിൽ ലഭിക്കുക 8 ഇനം സാധനങ്ങളും അരിയും എന്ന് ; മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി വീണ്ടും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭ യോഗത്തിന് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ അധ്യായന വർഷം ഉച്ചഭക്ഷണ പദ്ധതിയിൽ സ്കൂൾ തലത്തിൽ ഉൾപ്പെട്ട കുട്ടികൾക്കാണ് കിറ്റ് ലഭിക്കുക. പ്രീ പ്രൈമറി സ്കൂൾ മുതൽ 8ാം ക്ലാസുവരെയുള്ളവർക്കാണ് തികച്ചും സൗജന്യമായി കിറ്റ് ലഭിക്കുക.
27 ലക്ഷത്തിന് മുകളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ കുട്ടികൾക്ക് ഈ പദ്ധതി വഴി സൗജന്യ കിറ്റ് ലഭിക്കും. 100 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവായി സംസ്ഥാനം കണക്കാക്കുന്നത്.
കടല, ചെറുപയർ, ഉഴുന്ന്, തുവര പരിപ്പ്, എണ്ണ, മൂന്ന് തരം കറി പൊടികൾ അടക്കം 8 കൂട്ടം സംവിധാനങ്ങൾ ലഭിക്കും. ഇത് കൂടാതാ പ്രീ-പ്രൈമറി മുതലുള്ള കുട്ടികൾക്ക് 2 കിലോ അരി, പ്രൈമറി വിഭാഗത്തിൽ ഉള്ള കുട്ടികൾക്ക് 7 കിലോ അരിയും, അപ്പർ പ്രൈമറി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് 10 കിലോ അരിയും 8 കൂട്ടം സാധനങ്ങൾക്കൊപ്പം നൽകും.
വിദ്യാർത്ഥികൾക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു. 2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ…
Posted by Chief Minister's Office, Kerala on Tuesday, 29 September 2020
Content Summary: Kerala CMO Facebook post, free food kite, school children’s