144 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു; സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും


തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിനങ്ങൾ 100 പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 144 പൊതുവിദ്യാലയങ്ങൾകൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു, സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ രീതിയിൽ തന്നെ മാറ്റങ്ങൾ നടപ്പിലാക്കുകയാണ് എൽഡിഎഫ് ഗവൺമെന്റ്.
നബാർഡ്, കിഫ്ബി, പ്ലാൻ ഫണ്ടുകൾ അടക്കം പ്രയോജനപ്പെടുത്തി പണികഴിപ്പിച്ച 90 ഓളം സ്കൂൾ കെട്ടിടങ്ങളുടെ അടക്കം ഉദ്ഘാടനം ഒക്ടോബർ മാസം മൂന്നാം തിയതി രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
പാഠപുസ്തകങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ള പഠനം എന്നതിലുപരി നമ്മുടെ കുഞ്ഞുങ്ങളുടെ എല്ലാ രീതിയിലുമുള്ള വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസരംഗം
നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച 100 ദിനങ്ങൾ 100 പദ്ധതികളുടെ ഭാഗമായി അത് കൂടുതൽ ഊർജിതമാക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 144 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു.കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി പണികഴിപ്പിച്ച 90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് രാവിലെ 9.30നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുന്നു. അന്നേദിവസം തന്നെ രാവിലെ 10.30 ന് 54 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കും.ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ സി.രവീന്ദ്രനാഥ് അധ്യക്ഷനാകുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയും ബഹുമാനപ്പെട്ട ധന,കയർ,വകുപ്പുമന്ത്രി ശ്രീ തോമസ് ഐസക് മുഖ്യപ്രഭാഷകനും ആയിരിക്കും.
ഉദ്ഘാടനം ചെയ്യപ്പെടുകയും ശിലാസ്ഥാപനം നിർവഹിക്കപ്പെടുകയും ചെയ്യുന്ന കിഫ്ബി പദ്ധതിയിൽ പെടുന്ന സ്കൂളുകളുടെ പട്ടിക താഴെപ്പറയുന്നു
ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്കൂൾകെട്ടിടങ്ങൾ
കിഫ്ബി 5 കോടി ധനസഹായം
************
തിരുവനന്തപുരം- GGHSS മലയിൻകീഴ്,GHSS വെഞ്ഞാറമ്മൂട്
കൊല്ലം- GHSS കടയ്ക്കൽ
കണ്ണൂർ-GHSS ചിറ്റാരിപ്പറമ്പ്
കിഫ്ബി 3 കോടി ധനസഹായം
***********
കൊല്ലം-GHS പനയിൽ
ആലപ്പുഴ-GHS മണ്ണാഞ്ചേരി, DVHSS ചാരമംഗലം,GHSS ചേർത്തല സൗത്ത്
ഇടുക്കി-GHS അടിമാലി
എറണാകുളം-GHSS കടയിരുപ്പ്
തൃശൂർ-GVHSS പഴഞ്ഞി,GHSS എരുമപ്പെട്ടി, GFHSS നാട്ടിക, GGHSS
വടക്കാഞ്ചേരി,GHSS വരവൂർ (ഫസ്റ്റ്ബ്ലോക്ക്)
മലപ്പുറം-GBHSS മഞ്ചേരി,GHSS പൂക്കോട്ടൂർ,MSPHSS മലപ്പുറം, GHSS എടപ്പാൾ,GMHSS കാലിക്കറ്റ് യൂണിവേഴ്സിറ്റി,GHSS തൃക്കാവ്
കണ്ണൂർ-GHSS ഇരിക്കൂർ,GVHSS കതിരൂർ
കാസർഗോഡ്-GHSS കുട്ടമത്ത്
ശിലാസ്ഥാപനം നിർവഹിക്കപ്പെടുന്ന സ്കൂൾ കെട്ടിടങ്ങൾ
********************
കിഫ്ബി 3 കോടി ധനസഹായം
തിരുവനന്തപുരം-DIET UPS ആറ്റിങ്ങൽ,GVHSS കുളത്തൂർ നെയ്യാറ്റിൻകര,GHSS പാളയംകുന്ന്
പത്തനംതിട്ട-GHSS തോട്ടക്കോണം, SMGHS കുന്നന്താനം
എറണാകുളം-GHSS കുട്ടമശേരി, GHSS വെണ്ണല
പാലക്കാട്-GVHSS മലമ്പുഴ, GHSS ചാലിശേരി
മലപ്പുറം-GHSS കാട്ടിലങ്ങാടി, GHSS കാവന്നൂർ, GVHSS നെല്ലിക്കുത്ത്, GMVHSS വേങ്ങര ടൗൺ,GHSS പൂക്കോട്ടുപാടം
കോഴിക്കോട്-GVHSS ചെറുവണ്ണൂർ,GHSS കല്ലാച്ചി,GHS കാവിലമ്പാറ, GGHSS മടപ്പള്ളി,GVHSS മടപ്പള്ളി, GAGHSS ചാലപ്പുറം, GVHSS പയ്യാനക്കൽ, GHSS മണിയൂർ,NGO ക്വാർട്ടേഴ്്സ്് GHSS
വയനാട്-GHSS വടുവഞ്ചാൽ,GVHSS, അമ്പലവയൽ,GHSS മൂലങ്കാവ്,GHSS ആനപ്പാറ,GMHSS വെള്ളമുണ്ട,GHSS കാട്ടിക്കുളം,GHSS പനമരം,GHSS ക്ാക്കവയൽ
കാസർകോട്-GVHSS കാഞ്ഞങ്ങാട്,GHSS അഡൂർ,GSBS കുമ്പള നേരത്തേ 52 സ്കൂളുകൾ 5 കോടി പദ്ധതിയിൽ കൈമാറിക്കഴിഞ്ഞു.ഇതേ പദ്ധതിയിൽ 7 സ്കൂളുകൾ ഭാഗികമായി കൈമാറിയിട്ടും ഉണ്ട്.
അഞ്ചുകോടി രൂപ വരെയാണ് കിഫ്ബി നൽകുന്നതെങ്കിലും അതിനുമുകളിൽ ചെലവ് വർധിക്കുകയാണെങ്കിൽ എംഎൽഎ ഫണ്ടിൽ നിന്നോ പിടിഎ ഫണ്ടിൽ നിന്നോ തുക കണ്ടെത്തി പദ്ധതി പൂർത്തിയാക്കി വരികയാണ്.
3 കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി ആകെ
395 സ്കൂളുകളില്‍ നടപ്പാക്കുന്നു.
ഇതിൽ 29 സ്ക്കൂളുകൾ വികസന പ്രവർത്തികൾ പൂർത്തിയാക്കിനേരത്തേ കൈമാറിയിരുന്നു
.
1 കോടി രൂപാ വീതം ഉള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ 446 സ്കൂളുകളിലാണ് വികസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള 4752 സ്കൂളുകളില്‍ 58430 ലാപ്.ടോപ്പുകള്‍, 42227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40594 മൗണ്ടിംഗ് കിറ്റുകള്‍, 40621 എച്ച്.ഡി.എം.ഐ. കേബിള്‍, 40614 ഫേസ് പ്ലേറ്റ്, 21847 സ്ക്രീനുകള്‍, 41544 യു.എസ്.ബി. സ്പീക്കറുകള്‍, 4688 ഡി.എസ്.എല്‍.ആര്. ക്യാമറകള്‍, 4522 നാല്പത്തിരണ്ടിഞ്ച് എല്‍.ഇ.ഡി. ടെലിവിഷനുകള്‍, 4720 ഫുള്‍ എച്ച്.ഡി. വെബ് ക്യാമുകള്‍ എന്നിവയുടെ വിന്യാസം പൂര്‍ത്തിയാക്കി. 9046 പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകള്‍ ഉള്‍പ്പടെ 13798 സര്‍ക്കാര്‍ ,എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്ബാന്റ് കണക്ടിവിറ്റി നല്കി. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി രൂപ വിനിയോഗിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഹൈടെക് ആക്കുന്നതിന് ഉയർത്തുന്നതിന് വൻ പദ്ധതികൾ ആണ്
കിഫ്ബി വഴി നടപ്പാക്കുന്നത്.785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു.45000 ക്ലാസ് റൂമുകളാണ് ഇത്തരത്തിൽ ഹൈടെക് ആയി മാറ്റപ്പെട്ടത്.ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ സ്ക്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് പദ്ധതികളുടെ നിർവഹണ ഏജൻസി
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കുകയാണ് ….
Posted by Kerala Infrastructure Investment Fund Board on Thursday, 1 October 2020
Content Summary: Kerala Infrastructure Investment Fund Board Facebook post, news school’s Inauguration