
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിമർശിച്ച കേന്ദ്രമന്ത്രിക്ക് പരോക്ഷമായി മറുപടി നൽകി മുഖ്യമന്ത്രി. മരണനിരക്ക് വളരെ കുറച്ച കേരളത്തിന്റെ കാര്യത്തിൽ അഭിമാനിക്കുന്നതിനുപകരം പല ആളുകളും അശ്വസ്ഥരാകുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനായി മുന്നിട്ടിറങ്ങുന്നത് അത്തരക്കാരാണെന്നും പിണറായി വിജയൻ ആരുടേയും പേരെടുത്തുപറയാതെ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിൽ കേരളം അംഗീകരിക്കപ്പെട്ടത് മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതുകൊണ്ടാണെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം ഒരു ബഹുമതിക്കുപിന്നാലെയും പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരവാർഡിനും കേരളം അപേക്ഷ നൽകിയിട്ടില്ലെന്നും.
സർക്കാർ ആത്മാർഥമായി തന്നെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ അംഗീകാരങ്ങളും അവാർഡുകളും കേരളത്തെ തേടിയെത്തിയതെന്നും പിണറായി വിജയൻ പറഞ്ഞു. ചിലർ അതിൽ അഭിമാനിക്കുന്നതിന് പകരം അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
https://www.facebook.com/347324281987085/posts/3750544834998329/?app=fbl
കേരളം ഒരു ബഹുമതിക്കും പിന്നാലെ പോയിട്ടില്ല.. ഒരു അവാർഡിനും അപേക്ഷ സമർപ്പിച്ചിട്ടും ഇല്ല …നമുക്ക് കിട്ടിയ അംഗീകാരങ്ങൾ…
Posted by പോരാളി ഷാജി on Monday, 19 October 2020
VIDEO Via: deshabhimani & Porali shaji