കേരളത്തിൻ്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ഇനി നേപ്പാളിലെ നിരത്തുകളിലും ഓടിത്തുടങ്ങും; ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നു


തിരുവനന്തപുരം: കേരളത്തിൻ്റെ ഇലക്ട്രിക് ഓത്തുയായ ‘നീം ജി’ ഇനി നേപ്പാളിലെ കുതിക്കും . പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഒരു വര്‍ഷം 500 ഓട്ടോകളാണ് നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് കയറ്റുനതി ചെയ്യുന്നത്.
80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാനാകുമെന്നതാണ് ഓട്ടോകളുടെ പ്രത്യേകത. നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാര്‍ തയ്യാറാവുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേരളത്തിൻ്റെ സ്വന്തം 'നീം ജി' ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും. പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള…
Posted by Chief Minister's Office, Kerala on Tuesday, 20 October 2020
Content Summary Kerala Cm Facebook post