fbpx

ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല; തോക്കടക്കമുള്ള മാരകായുധങ്ങൾ പ്രദർശിപ്പിച്ച്; ഫേസ്ബുക്കിലൂടെ കലാപാഹ്വാനവുമായി പ്രതീഷ് വിശ്വനാഥ്

തിരുവനന്തപുരം: പൂജാ ദിനത്തോടനുബന്ധിച്ച് വിവാ ഫേസ്ബുക്ക് പോസ്റ്റുമായി ഹിന്ദു സംഘടന നേതാവ് പ്രതീഷ് വിശ്വനാഥ്. ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്ന കലാപാഹ്വാനവുമായാണ് അദ്ദേഹം ഫേസ്ബുക്കിലുടെ മുഴക്കിയത്.

നാല് തോക്കുൾ , വടിവാളുകൾ, പലതരം കത്തികൾ അടങ്ങുന്ന ആയുധങ്ങൾ പൂജയ്ക്ക് വച്ച ചിത്രത്തോടൊപ്പം എഴുതിയ കുറിപ്പിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.

അതേസമയം പ്രതീഷ് വിശ്വനാഥനെതിരെ കേസെടുക്കണമെന്ന ആവിശ്യവുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ യൂവാക്കളെ അക്രമത്തിന്റെ വഴിയെ നയിക്കുമെന്നും ആളുകൾ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും തണലിലാണ്….

ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല… ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്… മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്….
ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ…
ജയ് ശിവാജി, ജയ് ഭവാനി…

Content Summary Pratheesh Vishwanath Facebook post

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button