ബിജെപി സാരഥികൾക്ക് നിങ്ങളുടെ ഏതു വിഷയവും പരിഹരിക്കാനാകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല; ബിജെപി പ്രവർത്തകരുടെ വ്യാജ പ്രചാരണങ്ങൾക്കെതാരെ രൂക്ഷ വിമർശനവുമായി ബാലചന്ദ്ര മേനോന്


കൊച്ചി: സോഷ്യൽ മീഡിയയിൽ തന്റെപേരില്‍ നടക്കുന്ന നുണ പ്രചരണത്തിൽ രൂക്ഷ വിമർശനവുമായി നടന് ബാലചന്ദ്രമേനോന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മോദിയോടൊപ്പപ്പുമുളള നടന്റെ ചിത്രം ബിജെപി പ്രവർത്തകരാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെയാണ് നടൻ പ്രതികരണവുമായി രംഗത്ത് എത്തിയത്.
ബാലചന്ദ്രമേനോന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെ
ഇടതനേം വലതനേം മാറി മാറി പരീക്ഷിച്ചു. “വല്ല പ്രശ്നവും പരിഹരിച്ചോ. മോദിജി നയിക്കുന്ന ബിജെപി സാരഥികൾക്ക് നിങ്ങളുടെ ഏതു വിഷയവും പരിഹരിക്കാനാവും. ഈ അവസരം പാഴാക്കരുത്:- ബാലചന്ദ്ര മേനോൻ”
ബാലചന്ദ്രമേനോന്റെ മറുപടി ഇങ്ങനെ:- “സോറി എന്റെ ഗർഭം ഇങ്ങനെയല്ല ഇത് ആരുടെ വികൃതിയായ്. ദയവായി അവർ ഈ ഗർഭം ഏറ്റെടുക്കുക”
ഫോണിൽ കൂടി സുഹൃത്തുക്കൾ വിളിച്ചറിയിച്ചപ്പോഴായ് സാമൂഹിക മാധ്യമങ്ങളിൽ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണത്തെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത ഒരുകാര്യം എന്റെ തലയും വെച്ച് ആൾക്കാർ വായിക്കുമ്പോൾ ഇങ്ങനൊക്കെ പലതും നടക്കുമെന്ന മട്ടിൽ മൗനം പാലിക്കുന്നത് ഭൂഷണമല്ലെന്ന് എനിക്ക് ബോധ്യമായതിനാലാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Content Summary Balchandra Menon Facebook post, Fake Post