ഈ നിറമാണ് ജീവിക്കാനുള്ള പ്രതീക്ഷ; കർഷക സമരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്; ഹരീഷ് പേരടി


തിരുവനന്തപുരം: ദില്ലിയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. “തെരുവുകളിലേക്ക് നോക്കൂ ദൽഹി ചലോ, കർഷക സമരങ്ങൾക്ക് അഭിവാദ്യങ്ങൾ” എന്നെഴുതിയ പോസ്റ്റർ ഷെയർ ചെയ്ത്. ഈ നിറമാണ് ജീവിക്കാനുള്ള പ്രതീക്ഷയെന്നും. ഫാസിസത്തിന്റെ അണ്ണാക്കിൽ നാട്ടാനുള്ള കൊടിയുടെ നിറം ഇതാണെന്നും”- ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ
ഡൽഹിയിൽ നടക്കുന്ന സമരം കൂടുതൽ ശക്തമായി തുടരുകയാണ്. യുപിയിൽ നിന്നുമുള്ള കർഷകർ കൂടി ദില്ലിയിലേക്ക് എത്തുന്നത് തുടരുകയാണ്. പോലീസിനെ ഉപയോഗിച്ച് സമരത്തിനെ അടിച്ചമർത്താൻ പരമാവധി ബിജെപി സർക്കാർ ശ്രമിച്ചെങ്കിലും. കർഷകർ അതിനെ എതിർത്ത് മുന്നേറുന്നതാണ് കാണാനായത്.
കൊടും തണുപ്പിലും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച് കർഷകരെ ആദ്യം മുതലേ തുരത്താൻ പോലീസ് നോക്കിയെങ്കിലും ആ ശ്രമവും പരാജയപ്പെടുകയാണ് ചെയ്തത്. പിന്നീട് വലിയ കണ്ടേയിനറുകളും ട്രക്കുക്കളും കൊണ്ടിട്ട് വഴി തടസപ്പെടുത്തുകയാണ് പോലീസ് ചെയ്ത്. കർഷകർ ഒന്നിച്ചെത്തി ട്രാക്ടറുകളുടെ സഹായത്തോടെ ഇവള തള്ളിമാറ്റി ഡൽഹി ലക്ഷ്യമാക്കി മുന്നേറുകയാണ് ചെയ്തത്. ഇതോടെ ദില്ലിയിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാർ നൽകുകയായിരുന്നു കർഷകർക്ക്.