
ആൺകുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കാലം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പണത്തിന് വേണ്ടി മറ്റുള്ളവർക്ക് കാഴ്ചവെക്കുക, ലൈംഗികമായി മാസങ്ങളോളം പീഡിപ്പിക്കുക. എന്തൊരു ക്രൂരമാണ് ആൺബോധങ്ങൾ. ലൈംഗികതക്കപ്പുറം മറ്റൊരു ചിന്തയുമില്ലാത്ത നാണംകെട്ടവർ.പെൺകുട്ടികളുടെ രക്ഷിതാക്കൾ മാത്രമല്ല ആൺകുട്ടികളുടെ രക്ഷിതാക്കളും ഗൗരവത്തോടെ ജാഗ്രത പുലർത്തണം.നമ്മുടെ നാട്ടിൽ നിരന്തരം നടക്കുന്ന ഒന്നാണിത്.പലതും വാർത്തയാകുന്നില്ല എന്നെയുള്ളൂ..
സമീപനാട്ടിൽ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് 16 പേര്‍ക്കെതിരെ കേസ് എടുത്തത് കഴിഞ്ഞ ദിവസമാണ്. മൂന്നൊളം പേരെ കല്‍പകഞ്ചേരിയിലും 4 പേരെ കാടാമ്ബുഴയിലം വച്ചറസ്റ്റുചെയ്തിട്ടുണ്ട്. തുടര്ച്ചയായി ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ മറ്റുള്ളവര്‍ക്ക് പണത്തിനായി കാഴ്ചവച്ചെന്നും പോലീസിൽ പരാതിയുണ്ട്. പണത്തിനായി മറ്റുള്ളവര്‍ക്കു കുട്ടികളെ കാഴ്ചവച്ചയാള് പോക്സോ കേസുനല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയതായും സൂചന
ലൈംഗിക പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത് സഹിക്കാനാവാതെ കൗണ്‍സിലിംഗില്‍ കുട്ടി എല്ലാം തുറന്നു പറഞ്ഞപ്പോള്‍ ആണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.
24 വയസ് മുതൽ 54 വയസുള്ളവർ വരെയാണ് അറസ്റ്റിലായവർ.സമാനകേസിൽ മുൻപ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരും ഇപ്പാൾ അറസ്റ്റിലായവരുണ്ട്.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. കുട്ടികളുടെ സുഹൃത്തുക്കൾ
2. കൈയിൽ പണം ഉണ്ടെങ്കിൽ
3. സുഹൃത്തുക്കൾ ഇടയ്ക്കിടെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങിത്തന്നു എന്നുകുട്ടികൾ പറയുമ്പോൾ.
4. രാത്രിയിലുള്ള പുറത്തു പോക്ക്.അതിപ്പോ പള്ളിയിലേക്കെന്ന് പറഞ്ഞാലും സൂക്ഷിക്കണം.
5. പ്രായത്തിൽ മൂത്തവർ സുഹൃത്തുക്കളായി ഉണ്ടെങ്കിൽ
6. പെരുമാറ്റത്തിലെ മാറ്റങ്ങൾ
7. പഠിപ്പിൽ ശ്രദ്ധ കുറയുക
8. കല്യാണത്തലേന്നിന്റെ രാത്രികൾ.
9. ബൈക്കിലുള്ള സർക്കീട്ട്
10 വെളുത്ത് ശരീരപുഷ്ടിയുള്ള കൗമാരക്കാരായ ആൺകുട്ടികൾ മികച്ച ലൈംഗിക ഉപകരണം മാത്രമാണ് ചില ആണുങ്ങൾക്ക്.
റിപ്പോർട്ട് ഫഖ്റുദ്ധീൻ പന്താവൂർ (9946025819)