
2002 ലെ അഹമ്മദാബാദിനെ ഓർമിപ്പിക്കുകയാണ് കത്തിയമരുന്ന ഡൽഹി. ഇവിടെ നടക്കുന്നത് ക്രൂരമായ വംശീയ ഉന്മൂലനമാണ്. കൃത്യമായ ആസൂത്രണത്തോടെ ആർ എസ് എസ് നടപ്പിലാക്കുന്ന വംശീയ ഉന്മൂലനം. ഇതിനകം കൊല്ലപ്പെട്ടവരുടെ അഞ്ചായി ഉയർന്നു. പൗരത്വബില്ലിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷമാണ് ഇതെന്നാണ് പല മാധ്യമങ്ങളും നിസാരവത്കരിക്കുന്നത്. മുസ്ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണെന്നതാണ് സത്യം.പോലീസിന്റെ ഒത്താശയോടെയാണ് കലാപങ്ങളൊക്കെയും.
വടക്കുകിഴക്കന് ഡല്‍ഹിയിലെ മൗജ്പൂര്‍, ജാഫറബാദ്, എന്നിവിടങ്ങളിലാണ് മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെ തിരഞ്ഞെുപിടിച്ചു ആക്രമണം അഴിച്ചുവിട്ടത്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ നൽകുന്ന റിപ്പോര്‍ട്ട്. സിഎഎ. വിരുദ്ധ പ്രക്ഷോഭകരെ നേരിടുമെന്ന മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്രയുടെ പ്രസ്താവനക്കു പിറകെയാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ അനുകൂലികളുടെ അഴിഞ്ഞാട്ടം.ഇന്നലെ വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്.
പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരുടെ ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് ഫുര്‍ഖാന്‍ ക്രൂരമായി കൊല്ലപ്പെട്ടത്.സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ മുഹമ്മദ് ഫുര്‍ഖാനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൊല്ലപ്പെട്ട മറ്റൊരാള്‍ പ്രദേശവാസിയായ ശാഹിദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.രാത്രി വൈകിയും പല മേഖലകളിലും കലാപ സമാനമായ അന്തരീക്ഷമാണ്.
മുസ്‌ലിംകള്‍ ഏറ്റവും കൂടുതൽ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിൽ തിരഞ്ഞുപിടിച്ച് പൗരത്വ അനുകൂലികളും പോലിസും അക്രമം അഴിച്ചുവിടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുറത്തുനിന്നെത്തുന്ന അക്രമികളാണ് അക്രമം അഴിച്ചുവിടുന്നത്. നൂർഇലാഹി ഭാഗങ്ങളില്‍ വലിയ ആക്രമണങ്ങളാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞായറാഴ്ച്ച പ്രദേശത്ത് വന്‍ റാലി സംഘടിപ്പിച്ചിരുന്നു. അതിനു ശേഷമാണ് സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി കപില്‍ മിശ്ര രംഗത്തുവന്നത്. സി.എ.എ. വിരുദ്ധ പ്രക്ഷോഭകരെ മൂന്നു ദിവത്തിനകം ഒഴിപ്പിച്ചില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നായിരുന്നു പോലിസിനോട് കപില്‍ മിശ്രയുടെ വെല്ലുവിളി. ഇതിനു ശേഷമാണ് പ്രദേശത്ത അക്രമങ്ങള്‍ ആരംഭിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മേഖല സംഘര്‍ഷ ഭരിതമായത്. തിങ്കളാഴ്ച ഏറ്റുമുട്ടല്‍ നടന്ന മൗജ്പൂര്‍ മേഖലയിലാണ് കൊല്ലപ്പെട്ട രത്തന്‍ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തന്‍ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വർഗീയവാദികൾ അഴിഞാടുന്ന ഡൽഹിയിൽ ആരാണ് രക്ഷകനായി അവതരിക്കുക. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ മൗനത്തിലാണ്.പോലീസ് തന്റെ കയ്യിലല്ല എന്ന വാദം കൊണ്ട് മൗനത്തെ ന്യായീകരിക്കാൻ പറ്റില്ല. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കാര്യം യാഥാർത്ഥ്യമാണ്. ഏതൊരു കലാപത്തിലും ഇരകൾ ന്യൂനപക്ഷങ്ങളാണ്. കൊള്ളയടിക്കപ്പെടുന്നവർ ബലാത്സംഗം ചെയ്യപ്പെടുന്നവർ സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നവർ അവരാണ്.