
ലക്‌നൗ: നരേന്ദ്ര മോഡിയുടെ ദീപം തെളിയിക്കൽ ആഹ്വാനത്തിനെതിരെ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ വെല്ലുവിളികളിൽ ഒന്ന് കോവിഡ് ടെസ്റ്റ് അടക്കം നടത്താൻ ആവശ്യത്തിന് കിറ്റുകളില്ലാത്തതും.
നമ്മുടെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളുടെ സുരക്ഷയ്ക്കായി കൂടുതൽ സുരക്ഷാ ഉപകരണങ്ങളില്ലാത്തതുമാണെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. രാജ്യത്തെ പാവപ്പെട്ടവന് ആവശ്യത്തിന് ഭക്ഷണമില്ലെന്നും ഇതൊക്കെയാണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും. ഒന്ന് ആലോചിച്ചുനോക്കൂ, ഉള്ളില്‍ വെളിച്ചം ഇല്ലാതിരിക്കുമ്പോൾ ഒരാള്‍ക്ക് എങ്ങനെയാണ് പുറത്ത് വെളിച്ചം കത്തിക്കൻ സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.
ഏപ്രില്‍ 5 ന് ഞാറാഴ്ച രാത്രി ഒൻപത് മണിയോടെ രാജ്യത്തെ ജനങ്ങള്‍ വെെദ്യുതി ലൈറ്റുകള്‍ അണച്ച ശേഷം. മൊബൈൽ ടോർച്ചോ, മൺചിരാതുകളോ, മെഴുകുതിരികളോ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അഖിലേഷ് യാദവ് രംഗത്ത് എത്തിയത്.
Not enough testing kits for people. Not enough Personal Protective Equipment for health care workers. Not enough meals to feed the poor.
These are the real challenges today.
सोचो अंदर की रोशनी बुझाकर
कौन पा सका है बाहर के उजाले— Akhilesh Yadav (@yadavakhilesh) April 5, 2020