
ചണ്ഡിഗഡ്: ബിജെപിയുടെ വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ഗുരുഗ്രാമിലാണ് ക്രൂരകൃത്യം ഉണ്ടായത്. മറ്റ് നേതാക്കളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ മേലാണ് കൊലപാതകമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്
കഴിഞ്ഞ ശനിയാഴ്ച സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് യുവതിയെ ഭർത്താവ് വെടിവെച്ചു കൊന്നതെന്ന് പോലീസ് വ്യക്തമാക്കി. ബിജെപിയുടെ പോഷക സംഘടനയായ കിസാന്‍ കര്‍ഷക മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് കൊല്ലപ്പെട്ട യുവതി.
കൊലപാതകിയായ ഭർത്താവ് മുൻപ് സെെനികൻ ആയിരുയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. യുവതിക്ക് അത്തരത്തിലൊരു ബന്തവുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.