
തിരുവനന്തപുരം: യൂത്തുകോണ്‍ഗ്രസ് നേതാവിനെ മാരായമുട്ടത്ത് ഡി.സി.സി ജനറല്‍ സെക്രട്ടറി ബാറ്റിന് അടിച്ച് മര്‍ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുകൂടിയായ ജയനെയാണ് മർദിച്ചത്. കഴിഞ്ഞ മൂന്നിനായിരുന്നു ക്രൂരമർദനം നടന്നത്.
സഹകരണ ബാങ്ക് അഴിമതിക്കെതിരെ പരാതി കൊടുത്തതിന്റെ പേരിലായിരുന്നു ജയനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് റിപ്പോർട്ട്. ജയന്റ സുഹൃത്തുക്കളും ബാങ്കുകാരും തമ്മില്‍ നിക്ഷേപം പിന്‍വലിക്കുന്നതിനച്ചൊല്ലി മുന്പ് തര്‍ക്കം നടന്നിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ജയനെ. ബാങ്കിന്റ മുന്‍ പ്രസിഡന്റിന്റ സഹോദരൻ മാരായമുട്ടം സുരേഷും സുഹൃത്ത് സന്തോഷുമടക്കം ചേര്‍ന്ന് ബാറ്റിന് അടിച്ച് വീഴ്ത്തുകയായിരുന്നു.
തുടർന്ന് ഇവര് രണ്ടുപേരും മുകളിലെ നിലയിലേക്ക് കയറിപോകുയും. തിരികെ പോകുമ്പോഴും ജയൻ നിലത്ത് വീണു കിടക്കുന്നത് വീഡിയോയിൽ കാണാം.
ൺ തലക്കും ശരീരത്തിനും പരുക്കേറ്റ ജയൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
അതേസമയം സുരേഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട് ഇതുവരെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണന്ന് പോലീസ് വ്യക്തമാക്കി. ഉടനെതന്നെ പിടികൂടാനാകൂമെന്ന് പോലീസ് വ്യക്തമാക്കി.