
കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിക്കാൻ അംഗീകാരം ഇല്ലെന്ന് മറച്ചുവച്ച് പ്രവർത്തിച്ച കൊച്ചിയിലെ അരുജാസ് ലിറ്റിൽ സ്റ്റാർ സിബിഎസ്ഇ സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. സ്കൂളിന് അംഗീകാരമില്ലെന്നറിഞ്ഞ രക്ഷിതാക്കളും വിദ്യാർത്ഥികളും പത്താം ക്ലാസ് പരീക്ഷ എഴുതാൻ പറ്റില്ലെന്നറിഞ്ഞ് സ്കൂളിന് മുൻപിൽ പ്രതിഷേധിച്ചത്.
ഇവർക്ക് ഐക്യദാർഢ്യവുമായാണ് എസ്എഫ്ഐ പ്രവർത്തകർ സ്കുളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതും ഗേറ്റ് ഉപരോധിച്ചതും. അരുജാസ് സ്കൂൾ അച്ചു പൂട്ടാൻ 2018 സർക്കാർ ഉത്തരവിട്ടിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സിയും അടക്കം സ്കൂളിന് ലഭിച്ചിരുന്നില്ലെന്നാണത് റിപ്പോർട്ട്.
സ്‌കൂളിൽ പഠിക്കുന്ന 29 ഓളം കുട്ടികളാണ് സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം ദുരിതത്തിലായത്. സാധാരണ ഗതിയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളെ മറ്റേതെങ്കിലും അംഗീകാരമുള്ള സ്‌കൂളില്‍ രജിസ്റ്റര്‍ചെയ്ത് പരീക്ഷ എഴുതിക്കുകയായിരുന്നു പതിവ്.
എന്നാൽ ഇക്കുറി അരുജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂള്‍ നേരിട്ട് രജിസ്ട്രേഷന് ശ്രമിക്കുകയാണ് ചെയ്തത് എന്നാൽ ഇത് ലഭിച്ചില്ല. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചില്ലെന്നാണ് രക്ഷിതാക്കള്‍ വ്യക്തമാക്കിയത്.
രജിസ്ട്രേഷനെക്കുറിച്ച് മുൻപ് ചോദിച്ചപ്പോള്‍ നടപടിക്രമങ്ങള്‍ നടന്നു വരുന്നു എന്നാണ് സ്‌കൂള്‍ അധികൃതർ നൽകിഅ മറുപടിയെന്നും. എന്നാൽ വ്യാഴാഴ്ച സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ ഹാള്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് അറിയിച്ചപ്പോഴാണ് സ്‌കൂളിന് രജിസ്ട്രേഷൻ ഇല്ലെന്ന വിവരം കുട്ടികളുടെ രക്ഷിതാക്കള്‍ അറിയുന്നത്.