
കൊച്ചി: അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പുസ്തകം ഇപ്പോഴെ റെഡിയാക്കി വിദ്യാഭ്യാസ വകുപ്പ്. പുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്റെ വിതരണോദ്ഘാടനം കാക്കനാടുള്ള കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസിൽ മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാർഥികളായ ശ്രീഹരിയും അശ്വിനിയുമാണ് പുസ്തകങ്ങളുടെ ആദ്യ കോപ്പി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയത്.
നേരത്തെ പാഠപുസ്‌തകത്തിനായി കുട്ടികൾ ഏറെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നെന്നും എന്നാൽ അച്ചടി കെ.ബി.പി.എസ് ഏറ്റെടുത്തതോടെ ആ സ്ഥിതിമാറിയെന്നും പിണറായി വിജയൻ പറഞ്ഞു. മുൻപ് യുഡിഎഫ് ഭരണകാലത്ത് അദ്യയാന വർഷം തിരാറാകുമ്പോൾ ആയിരുന്നു പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നത്.
അതേസമയം കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്
നാലുവർഷം കൊണ്ട് വൻ മുന്നേറ്റം നേടിയതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി.
82 പോയിന്റാണ് നിതി ആയോഗിന്റെ ഗുണ നിലവാരസൂചികാ റിപ്പോർട്ടിൽ കേരളത്തിന് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമിക് വർഷം തുടങ്ങുന്നതിന് മാസങ്ങൾ മുമ്പേ പാഠപുസ്തകങ്ങൾ എത്തിക്കാനായത് വലിയ നേട്ടമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
വിതരണത്തിനാശി 3.23 കോടി ഒന്നാം വാല്യപുസ്തകങ്ങളും. അടുത്ത അധ്യയനവർഷം സ്‌കൂളുകളിൽ ആദ്യഘട്ടം വിതരണം ചെയ്യുക 3 കോടി 23 ലക്ഷം ഒന്നാംവാല്യ പാഠപുസ്തകങ്ങളാണ്. മൂന്ന് വാല്യങ്ങളായാണ് വിതരണം. ഒന്നാംവാല്യങ്ങളുടെ വിതരണം ഏപ്രിൽ 15നുമുമ്പ് പൂർത്തിയാക്കും. 1 മുതൽ 7 വരെ ക്ലാസുകളിലെ പുസ്തകങ്ങൾ അവസാന പരീക്ഷ കഴിയുന്ന ദിവസം നൽകും. അതേസമയം10ലെ പാഠ പുസ്തകങ്ങൾ 9തിലെ ഫലപ്രഖ്യാപനം നടത്തുന്ന ദിവസവും കൈമാറും. 8, 9… ക്ലാസുകളിലേത് ഏപ്രിൽ, മെയ് മാസം വിതരണം ചെയ്യും.