
തിരുവനന്തപുരം: കേരളത്തിൽ വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കണക്കുകൾ പുറത്തുവിട്ട് മന്ത്രി.വി.ശിവൻകുട്ടി. 1707 പേരാണ് ഇത് വരെ വാക്സീൻ എടുക്കാത്തത്. ഇതിൽ 1066 അധ്യാപകർ എൽ.പി സ്കൂൾ, യുപി സ്കൂൾ, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിലെതാണ്. അനാധ്യാപകരായി 189 പേരാണ് വാക്സീൻ എടുക്കാത്തത്.
200 അധ്യാപകരാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ വാക്സിൻ എടുക്കാത്തത്. അതിൽ 23 പേർ അനധ്യാപകരാണ്. ഇവർ വാക്സീനെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് വിഎച്ച്.എസ്.ഇയിൽ മാത്രം 229 പേർ വാക്സീനെടുത്തിട്ടില്ല ഇവർ അധ്യാപകരാണ്. എന്നാൽ എല്ലാ അനധ്യാപകരും കോവിഡ് വാക്സീൻ എടുത്തിട്ടുണ്ട്.
കുട്ടികളുടെയെല്ലാം ആരോഗ്യത്തിനാണ് സംസ്ഥാന സർക്കാർ പരിഗണന നൽകുന്നത്. അതിലാണ് അധ്യാപകരുടെ വാക്സീനേഷന് സർക്കാൻ പ്രാധാന്യം കൊടുക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം വാക്സീനേടുക്കാത്ത 5000 അധ്യാപകർ ഉണ്ടെന്ന കണക്കാണ് വകുപ്പിന് ആദ്യം ലഭിച്ചതെന്നും. സർക്കാർ വാക്സിൻ എടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ കൂടുതൽ അധ്യാപകർ വാക്സീനെടുക്കാൻ തയാറായതായും മന്ത്രി പറഞ്ഞു. അതിനാലാണ് എണ്ണം കുറഞ്ഞതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വാക്സിൻ ആരോഗ്യപ്രശ്നം കാരണം എടുക്കാത്തവർ ഡോക്ടർറുടെ സർട്ടിഫിക്കറ്റ് നൽകണമെന്നും. അല്ലാത്ത അധ്യാപകർ എല്ലാ ആഴ്ചയും കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു. നിബന്ധന കർശനമാണെന്നും അത് പാലിക്കാത്തവർക്ക് ലീവെടുക്കാമെന്നും. ശമ്പളം ലഭിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.