ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ; ഈയൊരു തീരുമാനം കേരളം നാളെ മാതൃകയാക്കുമെന്ന് ; സച്ചിൻ ദേവ് എം.എൽ.എ

കോ​ഴി​ക്കോ​ട്​: പെ​ൺ​കു​ട്ടി ആ​ൺ​കു​ട്ടി എന്നി വേർതിവ് ഇല്ലാത്ത ജൻ്റർന്യൂട്രൽ യൂണിഫോമിന്റെ സംസ്ഥാന തല പ്രഖ്യാപനം ഇന്ന് നടക്കും. ഇടത് എംഎൽഎ കെഎം സച്ചിൻ ദേവിന്റെ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ബാലുശ്ശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലാണ് യൂണിഫോം പ്രഖ്യാപനം.

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും, ഏകാഭിപ്രായത്തിലുള്ള പ്രസ്തുത തീരുമാനം കേരളം നാളെ മാതൃകയാക്കുമെന്ന കാര്യത്തിൽ യാതൊരു വിധ സംശയമില്ലെന്നും സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു.

വേർതിരിവും വിവേചനവും കണ്ടുകൊണ്ടാണ് കുട്ടികളെല്ലാം ചെറുപ്പം മുതൽ വളരുന്നതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. വസ്ത്രധാരണത്തിൽ ആൺപെൺ വ്യത്യാസം അടിച്ചേൽപ്പിക്കുന്നത് കുട്ടികളുടെ വ്യക്തിത്വത്തെചോദ്യം ചെയ്യപ്പെടുന്നതാണെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പൂർണമനസോടെ കുട്ടികളും രക്ഷിതാക്കളും നടപ്പിലാക്കുന്ന ജൻ്റർന്യൂട്രൽ യൂണിഫോം തീരുമാനത്തിന് എല്ലാവിധ പിൻതുണയും താൻ പ്രഖ്യാപിച്ചതാണെന്നും എംഎൽഎ പറഞ്ഞു. ഇന്ന് രാ​വി​ലെ 11.30നു ഓൺലൈൻ വഴി ​നടക്കുന്ന പരിപാടിയിൽ മന്ത്രി ആർ ബിന്ദു ​പ്രഖ്യാപനം നടത്തും. നീ കളർ പാന്റും ഇളം നീല കളർ ഷർട്ടുമാണ് യൂണിഫോം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button