
തൃശൂർ:ഇപ്പോൾ നിദയാസിർ എന്ന ഏഴാം ക്ലാസുകാരി സന്തോഷത്തിലാണ്.അവൾ നിർമിച്ച കരകൗശലവസ്തുവിന്റെ അവകാശം തിരിച്ചുകിട്ടിയിരിക്കുന്നു.യഥാർത്ഥ കലാകാരിയെ തിരിച്ചറിഞ്ഞതിന്റെ ഞെട്ടലും സന്തോഷവും സിനിമാതാരവും മറച്ചുവെച്ചില്ല.
നിദ ശിവജി ഗുരുവായൂരിന്റെ വീട്ടിലെത്തിയാണ് കാര്യങ്ങൾ ബോധിപ്പിച്ചത്.ഇതിനിടയിലും വിവാദ അധ്യാപികയുടെ ഭാഗത്തുനിന്നും സിനിമാതാരത്തെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കമുണ്ടായി.പെൺകുട്ടി നടനെ കാണാനെത്തുമെന്ന് മുൻകൂട്ടിയറിഞ്ഞുള്ള പ്രതിരോധമായിരുന്നു അത്.ഇഴഞ്ഞിഴഞ്ഞാണെങ്കിലും സത്യം ലക്ഷ്യസ്ഥാനത്തെത്തി.
നിദയെന്ന മിടുക്കി ശിവജിക്ക് നൽകാനായി ഫോട്ടോ പതിച്ച മറ്റൊരു കരകൗശലവസ്തുകൂടി കൈയ്യിൽ കരുതിയിരുന്നു. എന്തായാലും സത്യം തിരിച്ചറിഞ്ഞ സിനിമാ താരം കലാകാരിയെ ഹൃദയം തുറന്ന് അഭിനന്ദിച്ചു.
വിദ്യാർത്ഥിനിയുടെ കരകൗശല വസ്തു കബളിപ്പിച്ച് സ്വന്തമാക്കിയ ടീച്ചർക്കെതിരെ നടപടിയെടുക്കാമെന്ന് സ്കൂൾ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ