
തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരിക്കൽ കൂടി നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ. രാജ്യത്ത് പൗരത്വം നിയമമായി ബന്ധപ്പെട്ട് പുകയുന്ന പ്രശ്നങ്ങളെല്ലാം തന്നെ വേദനിപ്പിക്കുന്നതാണെന്ന് നടി വ്യക്തമാക്കി. കൗമുദിമാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.
വിഷയത്തിൽ തന്റെ നിലനിലപാട് നേതരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും. രാജ്യത്തെല്ലാവരും ഒരുമയോടേയും തുല്യതയോടേയും നിൽക്കുന്ന നാളുകൾ ആണ് താൻ ആഗ്രഹിക്കുന്നത്. അതിനാലാണ് എറണാകുളത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതെന്നും നടി പറയുന്നു.
രാജ്യത്ത് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാർക്കുമുണ്ട്. അത് പ്രൊഫഷണലിസമല്ല തീർത്തും വ്യക്തിപരമായ കാര്യമാണെന്നും. പ്രതിഷേധത്തിന്റെ പേരിൽ എന്തുമോശമായ അഭിപ്രായം വന്നാലും താനത് കാര്യമാക്കുന്നില്ലെന്നും. ഒരു ഇന്ത്യൻ പൗരയാണെന്ന ബോധം കൂടിയുണ്ടെന്നും. നടി പറയുന്നു.
പ്രതിഷേധങ്ങളിൽ നിന്ന് കലാകാരന്മാർ പലപ്പോഴും മാറിനിൽക്കാറാണ് പതിവെന്നും. കലാകാരന്മാർ അടക്കം ഈ സമൂഹത്തിൻറെ ഭാഗമാണെന്ന് തിരിച്ചറിവില്ലാത്തതാണ് പ്രശ്നമെന്നും നിമിഷ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ എങ്കിലും പ്രതിഷേധം രേഖപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും നടി പറയുന്നു.