
തിരുവനന്തപുരം: തമിഴ് നടൻ വിജയ്ക്ക് പരോക്ഷ പിന്തുണയുമായി മലയാള നടൻ അജുവർഗീസ് രംഗത്ത്. വിജയ്‍യുടെ പ്രസംഗത്തിനായി കാത്തിരിക്കുകയാണെന്നാണ് അജു വര്‍ഗീസിന്റെ പോസ്റ്റ്.
വിജയ്‍യുടെ വീട്ടില്‍ നിന്നും ചോദ്യം ചെയ്യൽ 30 മണിക്കൂറോളം തുടർന്ന ശേഷമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്. സ്വത്ത് വിവരങ്ങളു ചില രേഖകളുമടക്കം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് തുടർനടപടികൾ ഉണ്ടാകു.
അതേസമയം ചോദ്യംചെയ്യല്‍ അവസാനിച്ച ശേഷം ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. വിജയ്ക്ക് പിന്തുണയുമായി ട്വിറ്ററിലെ ഹാഷ് ടാഗ് ക്യാമ്പിൽ ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. മുൻ സിനിമയിൽ ജിഎസ്ടിയ്ക്ക് എതിരേയും, സർക്കാരിന്റെ ഭരണത്തിനെതിരെയും വിമർശം നടത്തിയതിനുള്ള പ്രതികാര നടപടിയാണിതെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.