
കൊച്ചി: കരുണ വിവാദത്തില്‍ ആഷിക്ക് സംവിധായകൻ അബുവിന് പിന്തുണയുമായി
മാലാപാർവതി. ആഷിക് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും, പ്രതിനിധാനംചെയ്യുന്ന ചിന്തകളും. അവർക്കു സമൂഹത്തിന് മുന്നിലൂള്ള സ്വാധീനവും സംഘശക്തികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന്. പ്രത്യേകിച്ച് ഈ വിവാദത്തിനു അതിനപ്പുറം ഒരു അർഥവുമില്ലന്ന് മാല പാർവതി ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വ്യക്തമാക്കി.
ആഷിക്ക് അബുവിനെ ദൂരെനിന്ന് അറിയുന്നവർ പോലും പണമിടപാടിൽ തരികിട കാണിച്ചെന്ന് വിശ്വസിക്കില്ലെന്നും. ബിജെപി നേതാവ് സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം. പക്ഷേ ഹൈബിക്കെന്താ പ്രശ്നം എന്നും? ഈസ്വാധീനം ഇങ്ങനെപോയാൽ പറ്റില്ല അല്ലെയെന്നും മാലപാർവതി ചോദിക്കുന്നു. അതേസമയം ഈ കൂട്ടായ്മ എല്ലാ ഫാസ്‌സിറ്റ് പ്രസ്ഥാനങ്ങൾക്കും ഒരു പാരയാണെന്ന തിരിച്ചറിവാകും ഇതിന് പിന്നിലെന്നും അവർ പറഞ്ഞു.