
ചെന്നൈ: രജനികാന്തിനെതിരെ രൂക്ഷ വിമർശവുമായി വിജയുടെ പിതാവ് ചന്ദ്രശേഖർ രംഗത്തെ്. അദ്ദേഹത്തെ പിന്തുണച്ചതിൽ ദുഃഖിക്കുന്നെന്നും തമിഴ്നാടിലെ ജനങ്ങൾക്ക് രജനികാന്ത് രാഷ്ട്രീയത്തിൽ വന്നാൽ നല്ലതുവരുമെന്ന് കരുതിയിരുന്നെന്നും. എന്നാൽ രജനി തമിഴരെ പറ്റിക്കുകയാണെന്നാണ് ഇപ്പോൾ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനുകാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് വെടിയേറ്റ് തൂത്തുക്കുടിയിൽ മരിച്ചവരെ തീവ്രവാദികളോട് രജനി ഉപമിച്ചെന്നും. തമിഴ് നാട്ടുകാർ വേണ്ടെന്നുപറയുന്ന പൗരത്വബില്ലിനെ രജനി അനുകൂലിക്കുകയാണെന്നും വിജയ്യുടെ പിതാവ് ആരോപിച്ചു. അതേസമയം വിജയ് രാഷ്ട്രീയത്തിലേക്കെന്ന സൂചനകളും ചന്ദ്രശേഖർ നൽകി രാഷ്ട്രീയ പ്രവേശം വിജയ് നടത്തുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മക്കളാഗ്രഹിക്കുന്നത് നിറവേറ്റുകയെന്നതാണ് ഒരു അച്ഛന്റെ കടമയെന്നും. അച്ഛന്മാരെല്ലാം ആ കടമ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. മകൻ വിജയ്ക്ക് രാഷ്ട്രീയത്തിലേക്കു വരണം എന്ന് ആഗ്രഹമുണ്ടേങ്കിൽ താനത് നിറവേറ്റുമെന്നും വിജയ്‌യുടെ പിതാവ് പറഞ്ഞു. അതൊരുനാൾ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.
വെറുപ്പിന്റെ രാഷ്ട്രീയം വിജയ്ക്കെതിരെ വളർത്താൻ ചിലർ മനഃപൂർവം ശ്രമിക്കുകയാണെന്നും ചന്ദ്രശേഖർ പറഞ്ഞു. വിജയ് അതിനനുസരിച്ച് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി സിനിമയിൽ സംസാരിക്കുന്നവർ ജീവിതത്തിലും അങ്ങനെതന്നെ ആവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും. വിജയ് നാളെ രാഷ്ട്രീയത്തിലേക്കുവന്നാലും സിനിമയിലിന്ന് പറയുന്നത് നടപ്പിലാക്കണം എന്നും വിജയ്‌യുടെ പിതാവ് പറഞ്ഞു.