
രജിത്ത് കുമാറിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയത് ഏഷ്യാനെറ്റിന് തിരിച്ചടി ആകുന്നു. മലയാളികൾ ഏറെ ബഹുമാനത്തോടെ വിളിക്കുന്ന “രജിത്ത് സാറിനെ” പുറത്താക്കിയതോടെ ബിഗ് ബോസ് ഷോയും ഏഷ്യനെറ്റ് ചാനൽ ബഹിഷ്കരണവുമായി മലയാളികൾ. രജിത്ത് കുമാറിനെ പിന്തുണച്ച് വിവിധ ഗ്രൂപ്പുകളിൽ വരുന്ന ആളുകളുടെ അഭിപ്രായങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ കമന്റ് ബോക്സുകളിൽ രജിത്ത് സാറിനെ പുറത്താക്കിയതോടെ തിരികെ എടുക്കാത്ത പക്ഷം ചാനൽ ബഹിഷ്കരിക്കുമെന്ന രീതിയിലുള്ള അഭിപ്രായമാണ് കൂടുതലും. പുറത്താക്കുന്നെങ്കില്‍ അന്നേരമേ പുറത്താക്കണം ആയിരുന്നു ലാലേട്ട. അല്ലാതെ 5 ദിവസം പിടിച്ച് മുറിയിലിട്ട ശേഷമല്ല. ലാല്‍ രാജാവ് വരുന്നത് വരെ പിടിച്ച് നിര്‍ത്തി.. അപമാനിച്ച് പുറത്ത് വിടുന്നു.. ലേശം ഉളുപ്പ് വേണമെന്ന് മനു കൊല്ലം എന്ന വ്യക്തി കമന്റിൽ പറയുന്നു.
ആരും ഇല്ലാത്ത ഒരു മനുഷ്യനെ മോഹൻലാൽ എന്ന മഹാനടൻ അപമാനിച്ചു എന്ന് മറ്റൊരാൾ അഭിപ്രായം രേഖപ്പെടുത്തി. അവസാനം രജിത്ത് സാറിനെ ഒന്ന് ചേർത്ത് നിർത്തി ഒരു ഫോട്ടോ എടുക്കാതെ മോഹൽലാൽ വിട്ടു എന്നും മറ്റൊരു വ്യക്തി അഭിപ്രായം രേഖപ്പെടുത്തി.
രജിത്ത് കുമാറിന്റെ ആരാധകർ പറയുംപോലെ ചാനൽ ബഹിഷ്കരണവുമായി അവർ മുന്നോട്ട് പോയാൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ടിവി ഷോ റേറ്റിംഗിൽ താഴെ പോകും. ഇത് ഏഷ്യാനെറ്റിനെ സമ്പന്തിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാറും. കൂടാതെ മോഹൻ ലാലിന്റെ ഫേസ്ബുക്ക് പേജിലും രൂക്ഷമായ ഭാഷയിലാണ് ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ടുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വെെറലായി മാറിയിരിക്കുന്നത്. രജിത്ത് കുമാറിനെ പുറത്താക്കിയത് അറിഞ്ഞ് ടീവി തല്ലി പൊട്ടിച്ച വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആയി മാറിയിട്ടുണ്ട്.