
ബാംഗ്ലൂർ: വേട്ടയാടലുകൾക്കും റെയ്ഡിനും അതിനുശേഷം ക്ലീൻ ചിറ്റിനും പിന്നാലെ നടന്ന
മാസ്റ്റേഴ്സിന്റെ ഓഡിയോ ലോഞ്ചിൽ മാസ് പ്രസംഗവുമായി നടൻ വിജയ്. കൊറോണയെ തുടർന്ന് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ ഓഡിയോ ലോഞ്ചിൽ. ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയും റെയിഡിനെക്കുറിച്ചും വിജയ് ഒളിയമ്പെയ്തു. .
ചടങ്ങിൽ നടന്ന പ്രസംഗത്തിന് മുമ്പ് പുതിയ സിനിമയിലെ ഗാനത്തിന് ചുവടുവെച്ച വിജയ്. സിനിമയ്ക്കായി സഹകരിച്ച ഓരോരുത്തർക്കും നന്ദി അറിയിച്ചു. പതിവ് പോലെ പതിഞ്ഞ സ്വരത്തിൽ തുടങ്ങിയ പ്രസംഗം മാസ്ഡയലോഗിലേക്ക് കിടക്കുന്നതാണ് ഓഡിയോ ലോഞ്ചിൽ കാണാനായത്.
വിജയ്‌യുടെ തന്നെ ചിത്രമായ തമിഴ് മകനിലെ “എല്ലാപുകഴും ഒരുവൻഒരുവനുക്ക്, നദീപോലെ ഓടികൊണ്ട്” എന്ന പാട്ടിന്റെ വരികൾ ഉദ്ദരിച്ചുകൊണ്ടാണ് വിജയിയുടെ മാസ് മറുപടി.
നദി അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും ഒഴുകി എത്തുമ്പോൾ ആരതിയുഴിഞ്ഞ് ചിലർ അതിനെ വണങ്ങും, ചില ആളുകൾ പൂക്കൾ, എന്നാൽ നമ്മളെ പുടിക്കാത്ത ചിലപേര് കല്ലുകൾ വലിച്ചെറിയും. എന്നാൽ കല്ലുകളെയും പൂക്കളെയും ഒരുപോലെ സ്വീകരിച്ചുകൊണ്ട് നദി യാത്രതുടരും. കല്ലുകളെ നദി അടിത്തട്ടിലേക്ക് താഴ്ത്തും. വിജയുടെ പ്രസംഗം പൂർണരൂപം ചുവടെ
Video is not available
Video credited: Vijay fans & sunTV