
തിരുവനന്തപുരം: കൊവിഡ് 19 രാജ്യത്തിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി ദീപം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പൂർണമ പിന്തുണയുമായി മോഹന്‍ലാല്‍ രംഗത്ത്. കഴിഞ്ഞ തവണയും മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി അദ്ദേഹം രംഗത്ത് എത്തിയിരുന്നു.
അതിലെ വാക്കുകൾ വിവാദമായതിന് പിന്നാലെ ഇത്തവണ കരുതലോടെയാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ അദ്ദേഹം രംഗത്ത് എത്തിയത്.
എല്ലാവരും ചേര്‍ന്നുതെളിക്കുന്ന ദീപം പ്രത്യാശയുടെയും രാജ്യത്തെ പൌരന്മാരോടുമുള്ള ഐക്യപ്പെടലിന്‍റെയും ദീപസ്‍തംഭം ആകട്ടെയെന്നും ലാൽ ആശംസിച്ചു. എല്ലാവരോടും ഇതിൽ പങ്കാളിയാകാൻ അഭ്യര്‍ഥിന്നതായും മോഹൻലാൽ പറഞ്ഞു
Content Summary: Actor mohanlal Facebook video,