
തിരുവനന്തപുരം: തനിക്ക് ലഭിക്കുന്ന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് പാവപെട്ടവർക്ക് വിട്ടുനല്‍കി മാതൃകയായി വീണ്ടും മണിയന്‍പിള്ള രാജു. തന്റെ സംഭാവന അര്‍ഹനായ ഒരാള്‍ക്ക് സഹായകമാകുമെങ്കില്‍ അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന കിറ്റ് മന്ത്രി തിലോത്തമന്റെ സാന്നിധ്യത്തിലാണ് അര്‍ഹര്‍ക്ക് വിട്ടു കൊടുക്കാൻ ഓണ്‍ലൈനായി സമ്മതപത്രം നല്‍കിയത്. സൗജന്യ റേഷനുപുറമേ പതിനാറിനം ഭക്ഷ്യസാമഗ്രികളാണ് കിറ്റിനൊപ്പം റേഷന്‍ കടകൽ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുക.
സാമ്പത്തികശേഷിയുള്ള കിറ്റ് ആവശ്യമില്ലാത്ത ആളുകൾക്ക് ഓണ്‍ലൈനായി ഇത് അര്‍ഹരായവർക്ക് ദാനം ചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം വിനിയോഗിച്ചാണ് മണിയന്‍പിള്ള കിറ്റ് തിരികെ ഭക്ഷ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നല്‍കിയത്.
സാമ്പത്തിക ശേഷിയുള്ള എല്ലാവരും പാവങ്ങള്‍ക്കായി ഇങ്ങനെ ചെയ്യാവുന്നതാണെന്നും മണിയൻ പിള്ള രാജു പറഞ്ഞു. മണിയന്‍ പിള്ളയുടെ പ്രവർത്തി മാതൃകാപരമാണെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. റേഷന്‍ കടയില്‍ പോയി അരിയടക്കമുള്ള അവിശ്യ സാധനങ്ങൾ വാങ്ങിയതിനെക്കുറിച്ചും അയാളുടെ അടക്കം ഗുണമേന്‍മയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.
Content Summary: Maniyanpilla Raju Ration kit donated