
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുവിന്‍റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. 2 ലക്ഷം രൂപയുടെ സഹായം സർക്കാർ ഇന്ന് അനുവദിച്ചു.
ഷാബുരാജിന്‍റെ കുടുംബത്തിന്‍റെ ദയനീയ അവസ്ഥയും. പണി പൂർത്തിയാകാത്ത വീടിന്റേയും ചെറിയ കുട്ടികളുടേയും അടക്കമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടയാണ് സംസ്ഥാന സർക്കാർ ധനസഹായം നൽകാൻ തിരുമാനിച്ചത് .
കഴിഞ്ഞ 20 വര്‍ഷമായി മിമിക്രി താരമായി സ്റ്റേജുകളിൽ നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബു. ശ്രദ്ധേയ താരമായി കലാരംഗത്ത് ഉയർന്ന് വന്ന സമയത്താണ് ഇദ്ദേഹത്തിന്റെ വിയോഗം. കുടുംബം സാമ്പത്തികമായി കടുത്ത ദുരിതാവസ്ഥയിലാണ്.