
മുംബൈ: ബോളിവുഡ് താരം ഋഷികപൂർ അന്തരിച്ചു. കാൻസർ രോഗം ബാധിച്ച് രണ്ട് വർഷത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു. 67 വയസായിരുന്നു അദ്ദേഹത്തിന്. മുംബൈയിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അമിതാഭ് ബച്ചനാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.
ഇദ്ദേഹത്തിന് കാൻസർ രോഗബാധ 2018 ലാണ് സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടോടെ നില ഗുരുതരമായതിനെ തുടർന്ന് ഋഷികപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ നീതു കപൂർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. കാൻസർ സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹം അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് താരം ഇന്ത്യയിലേക്ക് തിരികെ എത്തിയത്.