
തിരുവനന്തപുരം: തമിഴ്നാട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും ചർച്ചയായി മാറിയ സൂര്യയുടെ പുതിയ ചിത്രം ജയ്ഭീം സിനിമ jay bhim movie കണ്ടതിനു പിന്നാലെ തന്റെ ട്വിറ്റർ പ്രൊഫൈലിൽ കൂടി അഭിപ്രായം രേഖപ്പെടുത്തിയ മുൻ ആരോഗ്യമന്ത്രി ശൈലജയ്ക്ക് നന്ദി പറഞ്ഞ് സൂര്യ.
ഷൈലജ ടീച്ചറിൽ നിന്ന് ലഭിച്ച അഭിപ്രായത്തിൽ വളരെയധികം താൻ അഭിമാനിക്കുന്നതായും സൂര്യ വ്യക്തതമാക്കി. ടീച്ചറോട് ഏറെ ബഹുമാനമുണ്ടെന്നും. ജയ്ഭീം ചിത്രം കണ്ടതിൽ നന്ദി അറിയിക്കുന്നതായും സൂര്യ പറഞ്ഞു.
ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തിയ മന്ത്രി മുഹമ്മദ് റിയാസിനോടും കഴിഞ്ഞ ദിവസം സൂര്യ ട്വിറ്ററിൽ കൂടി നന്ദി പറഞ്ഞിരുന്നു. സിപിഐഎം തമിഴ്നാട് ഘടകം അടക്കം സൂര്യയെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
ചിത്രത്തിലെ യഥാർത്ഥ നായികയ്ക്ക് വീട് നിർമിച്ചു നൽകാൻ സിപിഐഎം നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്. സിപിഐഎം നേതാക്കൾക്കൊപ്പമെത്തി സൂര്യയും ജയ്ഭീം ടീമും 15 ലക്ഷം കൈമാറിയിരുന്നു.