Kangana Ranaut | തനിക്ക് വധഭീഷണി ഉണ്ടെന്ന് ; നടി കങ്കണ

ഹിമാചൽ: തനിക്കുനേരെ സോഷ്യൽ മീഡിയയിൽ അടക്കം വധഭീഷണി ഉയരുന്നത് ചൂണ്ടിക്കാട്ടി നടിയും ബിജെപി അനുകൂലിയുമായ കങ്കണ റണൗട്ട് Actor kangana ranaut ) പരാതി നൽകി. ക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോ പങ്കുവച്ചാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്.

പരാതി കൊടുത്തതിന്റെ എഫ്ഐആർ പകർപ്പും നടി പങ്കുവച്ചിട്ടുണ്ട്. ഹിമാചൽ പൊലീസിനാണ് നടി പരാതി കൊടുത്തിരിക്കുന്നത്. എത്രയും വേഗം തന്നെ വിഷയത്തിൽ പഞ്ചാബ് ഗവൺമെന്റും ഇടപെടണമെന്ന് നടി ആവിശ്യപ്പെട്ടു.

സമരം ചെയ്ത കർഷകരെ രൂക്ഷമായി അവഹേളിച്ച് ഏതാനും നാളുകൾ മുൻപ് കങ്കണ പ്രസ്താവന പങ്കുവച്ചത്. തുടർന്ന് പ്രസ്തുത വിഷയത്തിൽ വലിയ രീതിയിലുള്ള രോഷമാണ് സാമൂഹിക മാധ്യമങ്ങളിൽ
ഉയർന്നത്. ഇത് കണ്ട് പേടിച്ചതിന് പിന്നാലെയാണ് തനിക്ക് സോഷ്യൽ മീഡിയയിൽ അടക്കം വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

പരാതിയിൽ എത്രയും വേഗം തന്നെ നടപടി കൈക്കൊള്ളാൻ പഞ്ചാബ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ പറയണമെന്നും. ഇത് താൻ അഭ്യര്‍ഥിക്കുന്നതായും നടി പരോക്ഷമായി പറഞ്ഞു. എന്തെങ്കിലും എനിക്ക് സംഭവിച്ചാൽ ഉത്തരവാദികൾ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർ മാത്രമാണെന്നും കങ്കണ പറഞ്ഞു.

 

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button