
തിരുവനന്തപുരം: പ്രിയദര്ശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മരക്കാറിന് ലഭിച്ച പ്രേക്ഷക പ്രീതിക്ക് നന്ദി പറഞ്ഞ് നടൻ മോഹന്‍ലാല്‍. സിനിമ വൻ വിജയമാണെന്നും ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. താരത്തിന്റെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
ലാലിന്റെ വാക്കുകൾ ഇങ്ങനെ : ‘ലോകത്തിന്റെ നാന ഭാഗത്തുനിന്നും വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. അതിൽ സന്തോഷമുണ്ടെന്നും. എല്ലാ ജനങ്ങളുടെയും മികച്ച പിന്തുണയില്ലായിരുന്നെങ്കില് മരക്കാർ എന്ന ചിത്രം ഉണ്ടാകുമായിരുന്നില്ലെന്നും ലാൽ വ്യക്തതമാക്കി,
625 തീയേറ്ററുകളിലാണ് സംസ്ഥാനത്തുമാത്രം സിനിമ പ്രദര്‍ശനം തുടരുന്നത്. അതേസമയം സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബാഹുബലി പോലൊരു ചിത്രമാണ് മരക്കാർ എന്ന് പ്രതീക്ഷിച്ചു കയറിയ ലാൽ ആരാധകർക്കും , മറ്റ് ആളുകൾക്കും പൂർണമായ നിരാശ ചിത്രം നൽകുന്നത്.