
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലുണ്ടാകുന്ന കുഴിയിൽ വീണ് അപകടങ്ങളുണ്ടായാൽ റോഡ് പണിത കരാറുകാരനെതിരെ തന്നെ കേസെടുക്കണമെന്ന് ജയസൂര്യ.( Actor Jaysurya )
റോഡിൽ കൂടി വാഹനം ഓടിക്കാനായി നികുതി അടയ്ക്കുന്ന ജനങ്ങൾക്കെല്ലാം നല്ല റോഡ് വേണമെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും മോശം റോഡുകളാണുള്ളതെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ പരിപാലനകാലാവധി ജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഉദ്ഘാടന നടത്തവെയാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.
2013ൽ യുഡിഎഫ് ഭരണകാലത്ത് ജയസൂര്യ സ്വന്തം ചിലവിൽ റോഡ് നന്നാക്കിയിരുന്നു. മേനക ജങ്ഷനിൽ നിന്നുള്ള റോഡാണ് ജയസൂര്യ സ്വന്തം ചിലവിൽ നന്നാക്കിയത്. തുടർന്ന് നടനെതിരെ രൂക്ഷ വിമർശനവുമായി അന്നത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞും ളേയർ മേയര്‍ ടോണിയും രംഗത്ത് എത്തിയിരുന്നു.