
തിരുവനന്തപുരം: കുഞ്ഞാലി മരക്കാറെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശൻ. മരക്കാർ എന്ന വലിയ സിനിമയെ ഹൃദയത്തിലേറ്റിയതിന് സ്നേഹവും നന്ദിയും അറിയിക്കുന്നതായും പ്രിയദർശൻ പറഞ്ഞു.
അന്യദേശത്തേക്ക് അതിര്‍ത്തികളും കടന്ന് കൂടുതല്‍ മലയാള സിനിമ ഇനിയും ംഎത്തേണ്ടതുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. പ്രിയപ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഇനിയും ഒരുപാട് പ്രോത്സാഹനവും സ്നേഹവും മരക്കാറിന് ഇനിയും ലഭിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിനിമയുടെ വ്യാജപ്പതിപ്പുകള്‍ ടെലിഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ഇറങ്ങിയത് കാണുകയോ അവ കാണാന്‍ ആരേയും പ്രേരിപ്പിക്കുകയോ ആരും തന്നെ ചെയ്യരുത് എന്നും. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മോഹൻലാൽ അടക്കം സിനിമ ചരിത്ര വിജയം ആയതിൽ നന്ദി പറഞ്ഞിരുന്നു.