
തിരുവനന്തപുരം: മോഹൻലാലിന്റെ ഏറ്റവും പുതിയ മരക്കാർ അറബിക്കടലിന്റെ സിംഹം ഈ 17 ാം തിയതി മുതൽ ആമസോൺ പ്രൈമിൽ കാണാം.
ആമസോണ്‍ പ്രൈം ഒടിടിയിൽ ക്രിസ്തുമസ് റിലീസായി മരക്കാര്‍ എത്തുക. 17 ന് അർധരാത്രി മുതൽ പ്രൈം വീഡിയോയില മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും.
വിദേശത്തും സ്വദേശത്തും ചിത്രത്തിന് ആദ്യ ദിവസം വൻ വരവേൽപ്പ് തിയറ്ററുകളില്‍ ലഭിച്ചെങ്കിലും, ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ചിത്രത്തിന് വൻ തിരിച്ചടിയായി.
ചിത്രം ഒടിടിയിൽ എത്തുമെന്ന് അണിയറപ്രവർത്തകർ
നേരത്തെ തന്നെ വ്യക്തതമാക്കിയിരുന്നെങ്കിലും. ക്രിസ്തുമസ് ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ തിയറ്ററുകളിൽ എത്തി തുടങ്ങിയതോടെ. മരക്കാറിന് കാണികൾ കുറയുകയും മറ്റും ചെയ്തതോടെയാണ് ചിത്രം ഇത്രപെട്ടെന്ന് ഒടിടിയിൽ എത്തുന്നത്.
ദുൽഖർ ചിത്രം കുറിപ്പും, 24 ാം തിയതി മിന്നൽ മഉരളിയും എത്തുന്നതിന് മുന്നേ ചിത്രം റിലീസ് ചെയ്യുന്നത് ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.