
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാനും. ഡിക്യു ഇൻസ്റ്റാഗ്രാമിലെ സ്റ്റോറിയിലൂടെ ലൗ റിയാക്ഷനോടൊപ്പം നടിയുടെ പോസ്റ്റ് ഷെയർ ചെയ്താണ് പിന്തുണ അറിയിച്ചത്.
മമ്മൂട്ടിയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊട്ടു പിന്നാലെ നടൻ മോഹൻലാലും നടിക്ക് പിന്തുണ അറിയിച്ച് ഇൻസ്റ്റാഗ്രാളിലൂടെ രംഗത്ത് എത്തിയിട്ടുണ്ട് ം
Also Read നടിക്ക് പിന്തുണയുമായി മഞ്ജു വാര്യരും; ദിലീപിന് സോഷ്യൽ മീഡിയയിൽ പൊങ്കാല
Also Read ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ടൊവിനോയും, പൃഥ്വിയും, കുഞ്ചാക്കോ ബോബനും അടക്കമുള്ള താരങ്ങൾ
നേരത്തെ മഞ്ജുവാര്യർ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, പാർവതി, ഐശ്വര്യ ലക്ഷമി, ബാബുരാജ്, ടോവിനോ തോമസ്, നിമിഷ സജയൻ, രമ്യാ നമ്പീശൻ, അടക്കം ചലചിത്ര മേഖലയിലെ നിരവധി ആളുകൾ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വന്ന സാഹചര്യത്തിൽ പ്രസ്തുത കേസ് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് നടി തന്റെ അനുഭവം പങ്കുവച്ചത്.