
കൊച്ചി: നടൻ ബിനീഷ് ബാസ്റ്റിനു നേരെ വർഗീയ വിദ്വേഷ കമന്റുമായി നോണ്‍ ഹലാല്‍ ഹോട്ടൽ വിവാദ നായിക തുഷാര. ഹിന്ദുക്കളുടെ ആഘോഷമായ ഓണം നീയൊക്കെ എന്തിനാട ആഘോഷിക്കുന്നത് എന്ന കമന്റ് ആണ് ബിനീഷ് ബാസ്റ്റിന്റെ കമന്റ് ബോക്സിൽ അഭിപ്രായമായി തുഷാര രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം തുഷാരയ്ക്ക് മറുപടിയുമായി നടൻ ബിനീഷ് ബാസ്റ്റിനും രംഗത്ത് എത്തിയിട്ടുണ്ട്. തുഷാരയുടെ കമന്റിന്റെ സ്ക്രിൻ ഷോട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചാണ് ബിനീഷ് മറുപടി നൽകിയിരിക്കുന്നത്.

ഇതിന് മുൻപും സാമൂഹിക മാധ്യമങ്ങളിൽ കൂടി വിദ്വേഷ പോസ്റ്റുകളുമായി ഇവർ രംഗത്ത് എത്തിയിട്ടുണ്ട്.