
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പേരിൽ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും നല്ല ജാഗ്രത പുലർത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖമായതിനാൽ എല്ലാവരും കൂടുതൽ ജാഗ്രതപാലിക്കണം. വൈറസ് റിപ്പോർട്ടുചെയ്ത രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ തിരികെയെത്തിയവർ റിപ്പോർട്ട് ചെയ്തിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്‌ത സമയത്തുതന്നെ പുറത്ത് പഠിക്കുന്നവർക്കൂം ജോലി ചെയ്യുന്നവർക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെന്നും. ഒരാൾക്ക് മാത്രമാണ് കൊറോണ വൈറസിപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇദ്ദേഹത്തിന്റെ ഒരു പരിശോധനാ റിപ്പോർട്ടുകൂടി വരാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ തുടർ നടപടികൾ ആരോഗ്യ വകുപ്പ് കൈക്കൊള്ളുമെന്നും പിണറായി വിജയൻ പറഞ്ഞു