
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരികരിച്ചു. കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് വെെറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥി ചെെനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു.
കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാളുടെ പോലും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ ആലപ്പുഴ തൃശൂർ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. കാസർകോടുകൂടി വെെറസ് സ്ഥിരികരിച്ചതോടെ സംസ്ഥാനത്ത് മൂന്നുപേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്.